Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅർജുനും രശ്മികയും; ...

അർജുനും രശ്മികയും; പുഷ്പ 2-വിലെ പുതിയ ഗാനം 'കണ്ടാലോ' -വിഡിയോ

text_fields
bookmark_border
Allu Arjun-Rashmikas chemistry in Pushpa 2 song is wholesome
cancel

ല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ 2-വിലെ പുതിയ ഗാനം പുറത്തിറങ്ങി. അല്ലു അർജുന്റേയും രശ്മികയുടെയും നൃത്തചുവടുകളാണ് വിഡിയോയുടെ ഹൈലൈറ്റ്.നൃത്തസംവിധായകന്‍ ഗണേഷ് ആചാര്യയെയും സംവിധായകന്‍ സുകുമാറിനെയും മറ്റും ഈ ഗാനത്തില്‍ കാണാനാകും

സിജു തുറവൂരിന്റെ രചനയില്‍ ദേവിശ്രീ പ്രസാദ്‌ സംഗീതം നല്‍കി ശ്രേയാ ഘോഷാലാണ് 'കണ്ടാലോ' ആലപിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ പുഷ്പ 2-വിലെ 'പുഷ്പ പുഷ്പ' എന്ന ഗാനവും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഈ വര്‍ഷം ഓഗസ്റ്റ്‌ 15-നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പുഷ്പ 2 തfയറ്ററുകളിലെത്തുക.

2021ല്‍ പുറത്തിറങ്ങിയ പാൻ ഇന്ത്യൻ ചിത്രമായ പുഷ്പയുടെ രണ്ടാം ഭാഗമാണ് പുഷ്പ 2. ആദ്യ ഭാഗത്തിലേത് പോലെ പുഷ്പ 2 ലും ഫഹദ് ഫാസിലാണ് വില്ലൻ. രശ്മിക മന്ദനയാണ് നായിക. മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിർമിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

ഛായാഗ്രാഹകൻ: മിറെസ്‌ലോ കുബ ബ്രോസെക്, സംഘട്ടനം: പീറ്റര്‍ ഹെയ്ന്‍, കേച്ച കംഫാക്ഡീ, ഡ്രാഗണ്‍ പ്രകാശ്, നബകാന്ത, പ്രൊഡക്ഷൻ ഡിസൈൻ: എസ് രാമകൃഷ്ണ, എൻ മോണിക്ക, ഗാനരചന: സിജു തുറവൂർ, എഡിറ്റർ: നവിൻ നൂലി, വിഎഫ്എക്സ് സൂപ്പർവൈസർ: കമല കണ്ണൻ, വസ്ത്രാലങ്കാരം: ദീപാലി നൂർ, ശീതൾ ശർമ്മ, നൃത്തസംവിധാനം: പ്രേം രക്ഷിത്, ഗണേഷ് ആചാര്യ, വിജയ് പോലാക്കി, സൃഷ്ടി വർമ, ക്യാരക്ടർ ഡിസൈനർ: പ്രീതി ശീൽ സിംഗ്, സിഎഫ്ഒ: സി.എച്ച്. നാഗഭൂഷണം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബാബാ സായ് കുമാർ മാമിഡിപ്പള്ളി, ചീഫ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: കെ വി വി ബാല സുബ്രഹ്മണ്യൻ വിഷ്ണു, മിക്സ് എഞ്ചിനീയർ - ബിപിൻ, ഡിഐ & സൗണ്ട് മിക്സിംഗ്: അന്നപൂർണ സ്റ്റുഡിയോസ്, സൗണ്ട് ഡിസൈൻ: റസൂൽ പൂക്കുട്ടി, വിജയ് കുമാർ, പിആര്‍ഒ: ആതിര ദില്‍ജിത്ത്, മാർക്കറ്റിംഗ് - ഫസ്റ്റ് ഷോ ഓൺലൈൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, പബ്ലിസിറ്റി: മാക്സ് മീഡിയ, ബ്രാൻഡിംഗ്: കെ ആർ സിദ്ധാർത്ഥ് എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Allu ArjunRashmika Mandana
News Summary - Allu Arjun-Rashmika's chemistry in 'Pushpa 2' song is wholesome
Next Story