'ഹൃദയത്തോടടുത്തുനില്‍ക്കുന്നു'; അല്ലു അർജുന്റെ കരിയർ മാറ്റിയ ചിത്രത്തിന് 14 വയസ്
text_fieldsതെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുനെ മലയാളികള്‍ക്കിടയിലും ജനപ്രിയനാക്കുന്നതില്‍ വലിയ പങ്കുവഹിച്ച രണ്ടു ചിത്രങ്ങളാണ് ആര്യയും ആര്യ-2 വും. സുകുമാര്‍ സംവിധാനം ചെയ്ത ഈ രണ്ടു ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാ ലോകത്ത് അല്ലു അര്‍ജുന്റെ താരമൂല്യം വർധിച്ചിരുന്നു.
ഇപ്പോഴിതാ ആര്യ 2-വിന്റെ 14ാം വാർഷികത്തോടനുബന്ധിച്ച് ചിത്രത്തെക്കുറിച്ചുള്ള ഓർമ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ. എന്നെന്നും ഹൃദയത്തോടടുത്തുനില്‍ക്കുന്ന ചിത്രം എന്നാണ് ആര്യ 2-വിനെ അല്ലു അര്‍ജുന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ പേജിലൂടെയാണ് ആര്യ 2നെ കുറിച്ച് നടൻ വാചാലനായത്.
2010-ല്‍ പുറത്തിറങ്ങിയ ചിത്രം ദക്ഷിണേന്ത്യ എമ്പാടും വലിയ വിജയമാണ് നേടിയത്. ചിത്രത്തിലെ ഗാനങ്ങളും പ്രണയരംഗങ്ങളും മറ്റും പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായിരുന്നു.
ദക്ഷിണേന്ത്യക്കാര്‍ക്കിടയില്‍ സുകുമാറിന്റെ ആര്യ, ആര്യ-2 തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ പോലെ അല്ലു അര്‍ജുന്റെ ജനസ്വീകാര്യത 2021ല്‍ പുറത്തുവന്ന സുകുമാറിന്റെ തന്നെ 'പുഷ്പ'യിലൂടെ വർധിച്ചിരുന്നു. പാന്‍ ഇന്ത്യന്‍ തലത്തില്‍ ബ്ലോക്ക്ബസ്റ്ററായ ചിത്രത്തിന്റെ രണ്ടാംഭാഗത്തിനായി ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അടുത്ത വർഷമാണ് 'പുഷ്പ 2' തിയറ്ററുകളിൽ എത്തുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.