Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപുഷ്പ 2 ജനുവരിയിൽ...

പുഷ്പ 2 ജനുവരിയിൽ ഒ.ടി.ടിയിൽ എത്തില്ല, എപ്പോൾ കാണാം; പ്രതികരിച്ച് നിർമാതാക്കൾ

text_fields
bookmark_border
Allu Arjun’s ‘Pushpa 2 The Rule’ Producers Clarify About OTT Release Date
cancel

അല്ലു അർജുൻ ചിത്രം പുഷ്പ 2 മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രത്തിന് എല്ലാ ഭാഷകളിൽ നിന്നും മികച്ച കളക്ഷനാണ് ലഭിക്കുന്നത്. പുഷ്പ 2 വിജയകരമായി തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ സിനിമയുടെ ഒ.ടി.ടി റിലീസിനെക്കുറിച്ച് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. നെറ്റ്ഫ്ലിക്സിൽ ജനുവരി ഒമ്പത് മുതൽ സ്ട്രീമിങ് ആരംഭിക്കുമെന്നായിരുന്നു ദേശീയമാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് .

ഇപ്പോഴിതാ ഇതിൽ പ്രതികരിച്ച് പുഷ്പ 2ന്റെ നിർമാതാക്കൾ രംഗത്തെത്തിയിരിക്കുകയാണ്.'പുഷ്പ: ദ റൂളിന്റെ ഒ.ടി.ടി റിലീസിനെ കുറിച്ച് ഒരുപാട് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഈ അവധിക്കാലംപുഷ്പ 2 ബിഗ് സ്‌ക്രീനുകളില്‍ മാത്രം ആസ്വദിക്കൂ.56 ദിവസം വരെ ഇത് ഒരു ഒ.ടി.ടിയിലും ഉണ്ടാകില്ല. ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ മാത്രം'- മൈത്രി മൂവിമേക്കേഴ്സ് എക്സിൽ കുറിച്ചു.

ഇന്ത്യൻ സിനിമയിലെ സമീപകാലത്തെ റെക്കോർഡുകൾ മറികടന്ന് അല്ലു അർജുൻ ചിത്രം പുഷ്പ 2 വിജയകരമായി പ്രദർശനം തുടരുകയാണ്. ഡിസംബർ അഞ്ചിന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ 15 ദിവസത്തെ കളക്ഷൻ1500 കോടിയിലധികമാണ്. തെലുങ്കിനെ അപേക്ഷിച്ച് ഹിന്ദിയിലാണ് ചിത്ര മികച്ച നേട്ടം കൈവരിച്ചിരിക്കുന്നത്. 990.7 കോടിയാണ് സിനിമയുടെ ഹിന്ദി പതിപ്പിന്റെ കളക്ഷൻ . തെലുങ്കിൽ 295.6 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. തമിഴിൽ 52.4, കന്നഡ7.13 , മലയാളത്തിൽ 7.13 കോടിയും ചിത്രം കളക്ട് ചെയ്തിട്ടുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Allu ArjunottPushpa 2
News Summary - Allu Arjun’s ‘Pushpa 2 The Rule’ Producers Clarify About OTT Release Date
Next Story