Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅത് ആരും...

അത് ആരും ഓർമിപ്പിച്ചില്ല; ഇന്ദ്രജിത്തിനോട് ക്ഷമ പറഞ്ഞ് അൽഫോൺസ് പുത്രൻ

text_fields
bookmark_border
Alphonse Puthran pens  Sorry Note  In   Indrajith Sukumaran
cancel

ന്ദ്രജിത്തിനോട് ക്ഷമ ചോദിച്ച് സംവിധായകൻ അൽഫോൺസ് പുത്രൻ. ഗോൾഡ് സിനിമയിലെ പൃഥ്വിരാജിന്റെയും മല്ലിക സുകുമാരന്റേയും രംഗം പങ്കുവെച്ച് കൊണ്ടാണ് ക്ഷമ ചോദിച്ചത്. സിനിമയിൽ സുകുമാരന്റെ ചിത്രം ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്ദ്രജിത്തിനെ മറുന്നു പോയെന്നാണ് അൽഫോൺസ് പുത്രൻ പറയുന്നത്. ആരും ഒർമിപ്പിച്ചില്ലെന്നും ഭാവിയിൽ ഒന്നിച്ച് സിനിമ ചെയ്യാൻ താൽപര്യമുണ്ടെന്നും അൽഫോൺസ് പുത്രൻ കുറിച്ചു.

'ഗോൾഡിലെ ആദ്യത്തെ രംഗമാണിത്. എന്റെ സിനിമയിൽ ജോഷിയെയും അമ്മയെയും പോലെ ജീവിച്ചതിന് രണ്ടുപേർക്കും നന്ദി. സുകുമാരൻ സാറിന് എന്റെ പ്രത്യേക നന്ദി. ഇന്ദ്രജിത്ത് ചേട്ടാ എന്നോടു ക്ഷമിക്കണം. ഞാൻ സുകുമാരൻ സാറിനെയും മല്ലിക മാഡത്തെയും രാജുവിനേം അഭിനയിപ്പിച്ചപ്പോൾ ചേട്ടനെ മറന്നു പോയി. ആരും ഓർമിപ്പിച്ചില്ല. പക്ഷേ സിനിമയൊക്കെ ചെയ്തു കഴിയാറായപ്പോൾ എനിക്കെന്തോ മിസ് ചെയ്തതായി തോന്നി, ആ അത് ചേട്ടൻ തന്നെ ആയിരുന്നു. ഇനി എപ്പോഴെങ്കിലും കൂടെ വർക്ക് ചെയ്യണം എന്നുണ്ട് .

ഗോൾഡിന്റെ ബിജിഎമ്മുകളും ജിംഗിൾസും ഗാനങ്ങളും ഓരോന്നായി പുറത്തിറക്കാൻ പോവുകയാണ്. ഒരുറപ്പ് തരാം ഒന്നും ഓർഡറിൽ ആയിരിക്കില്ല'–അൽഫോൻസ് പുത്രൻ പറയുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alphonse Puthran
News Summary - Alphonse Puthran pens Sorry Note In Indrajith Sukumaran
Next Story