'റെട്രോ' ട്രെയിലർ കട്ട് ചെയ്യുക അൽഫോൺസ് പുത്രൻ! ആരാധകർ ആവേശത്തിൽ
text_fieldsതമിഴകത്തിന്‍റെ നടിപ്പിൻ നായകൻ സൂര്യ ശിവകുമാർ നായകനായെത്തുന്ന കാർത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന് ചിത്രമാണ് റെട്രോ. കങ്കുവക്ക് ശേഷമെത്തുന്ന സൂര്യയുടെ ചിത്രം താരത്തിന്‍റെ തിരിച്ചുവരവാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്‍റേതായി വന്ന അപ്ഡേഷനുകളെല്ലാം പ്രതീക്ഷ ഉയർത്തുന്നതുമാണ്.
ഇപ്പോഴിതാ ആരാധകരെ ആവേശത്തിലേക്ക് തള്ളിവിട്ടുകൊണ്ട് മറ്റൊരു അപ്ഡേഷനുമായെത്തിയിരിക്കുകയാണ് റെട്രോ സിനിമയുടെ അണിയറപ്രവർത്തകർ. ചിത്രത്തിന്‍റെ ട്രെയിലർ കട്ട്സ് ചെയ്യുന്നത് സംവിധായകൻ അൽഫോൺസ് പുത്രനാണ്. ഗോൾഡ്, പ്രേമം, നേരം എന്നിങ്ങനെ മൂന്ന് മലയാള സിനിമകൾ സംവിധാനം ചെയ്ത പുത്രൻ ഒരുപിടി സിനിമകളുടെ ട്രെയിലർ കട്സും ചെയ്തിട്ടുണ്ട്. മരക്കാർ അറബികടലിന്‍റെ സിംഹം, ഒപ്പം എന്നീ മോഹൻലാൽ ചിത്രങ്ങളുടെ ട്രെയിലർ കട്സ് പുത്രനാണ് ചെയ്തത്. ഇതുകൂടാതെ വിനീത് ശ്രീനിവാസൻ ചിത്രം തട്ടത്തിൻ മറയത്തിന്‍റെ ട്രെയിലറും അൽഫോൺസാണ് ചെയ്തത്.
റെട്രോയുടെ ട്രെയിലറും ഓഡിയോയും ഇന്ന് റിലീസ് ചെയ്യും. മെയ് ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന് അതിരാവിലെ ഷോ ഉണ്ടായിരിക്കില്ല എന്നും ആഗോളതലത്തിൽ ഒരേ സമയമാകും ചിത്രമെത്തുക എന്നുമാണ് റിപ്പോർട്ട്.
സൂര്യയുടെ 44-ാം ചിത്രമായി ഒരുങ്ങുന്ന സിനിമയാണ് റെട്രോ. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേതെന്നാണ് സൂചന. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.