ആദ്യമായിട്ടാണ് ഗോൾഡ് സിനിമ എടുക്കുന്നത്, നെഗറ്റീവ് റിവ്യൂ എഴുതിയവർക്ക് പ്രത്യേകം നന്ദി- അൽഫോൺസ് പുത്രൻ
text_fieldsപൃഥ്വിരാജ്, നയൻതാര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഗോൾഡ്. ഡിസംബർ 1 ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് നെഗറ്റീവ് അഭിപ്രായമാണ് അധികവും ലഭിക്കുന്നത്. നേരം, പ്രേമം എന്നീ ഹിറ്റ് ചിത്രത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രമാണിത്.
ഇപ്പോഴിതാ ചിത്രത്തിനെതിരെ പ്രചരിക്കുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി അൽഫോൺസ് പുത്രൻ രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. ആദ്യമായിട്ടാണ് ഗോൾഡ് സിനിമ എടുക്കുന്നത്. ഞാനോ ഈ സിനിമയിൽ പ്രവർത്തിച്ച ആളുകളോ നിങ്ങളെ വെറുപ്പിക്കാനോ സമയം കളയാൻ വേണ്ടിയല്ല ചിത്രം എടുത്തത്. നെഗറ്റീവ് റിവ്യൂ എഴുതിയവർക്ക് പ്രത്യേകം നന്ദി; അൽഫോൺസ് പുത്രൻ കുറിച്ചു.
'ഗോൾഡിനെ കുറിച്ചുളള ....നെഗറ്റീവ് റിവ്യൂസ് എല്ലവാരും കാണണം. കുറെ കുശുമ്പും, പുച്ഛവും, തേപ്പും എല്ലാം എന്നെ കുറിച്ചും എന്റെ സിനിമയെ കുറിച്ച് കേൾക്കാം. അത് കേൾക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ....എന്റെ പ്രത്യേക നന്ദി നെഗറ്റീവ് റിവ്യൂസ് എഴുതുന്നവർക്ക്. ചായ കൊള്ളില്ല എന്ന് പെട്ടെന്ന് പറയാം !!! കടുപ്പം കൂടിയോ കുറഞ്ഞോ? വെള്ളം കൂടിയോ കുറഞ്ഞോ? പാല് കൂടിയോ കുറഞ്ഞോ ? പാല് കേടായോ , പിരിഞ്ഞോ? മധുരം കൂടി, മധുരം കുറഞ്ഞു...എന്ന് പറഞ്ഞാൽ ചായ ഉണ്ടാക്കുന്ന ആൾക്ക് അടുത്ത ചായ ഉണ്ടാക്കുമ്പോൾ ഉപകരിക്കും. അയ്യേ ഊള ചായ, വൃത്തിക്കെട്ട ചായ, വായേല് വെക്കാൻ കൊള്ളാത്ത ചായ എന്ന് പറഞ്ഞ...നിങ്ങളുടെ ഈഗോ വിജയിക്കും. ഇതുകൊണ്ടു രണ്ടു പേർക്കും ഉപയോഗം ഇല്ല. നേരം 2 , പ്രേമം 2 എന്നല്ല ഞാൻ ഈ സിനിമക്ക് പേരിട്ടത്...ഗോൾഡ് എന്നാണു. ഞാനും , ഈ സിനിമയിൽ പ്രവർത്തിച്ച ആരും നിങ്ങളെ വെറുപ്പിക്കാനോ, ഉപദ്രവിക്കാനോ, നിങ്ങളുടെ വിലപ്പെട്ട സമയം കളയനോ ചെയ്തതല്ല ഈ സിനിമ. ഇനിയും എന്നെയും എന്റെ ടീമിനെയും സംശയിക്കരുത്.
NOTE * ഗോൾഡ് അങ്ങനെ എടുക്കാമായിരുന്നു...ഇങ്ങനെ എടുക്കാമായിരുന്നു എന്ന് പറയരുത് . കാരണം...ഞാനും ഗോൾഡ് എന്ന സിനിമ ആദ്യമായിട്ടാണ് എടുക്കുന്നത്...നേരത്തെ ഗോൾഡ് ചെയ്തു ശീലം ഉണ്ടെങ്കിൽ നിങ്ങൾ പറയുന്നത് ശെരിയാണ്. എന്ന് നിങ്ങളുടെ സ്വന്തം അൽഫോൻസ് പുത്രൻ'- ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.