മലയാളത്തിൽ അഭിനയിച്ച ഏറ്റവും ശക്തമായ കഥാപാത്രം 'ടീച്ചറി'ലേത് -അമലാ പോൾ
text_fieldsവിവേക് സംവിധാനം ചെയ്യുന്ന 'ടീച്ചർ' എന്ന ചിത്രം തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണെന്ന് അമലാ പോൾ. കൊച്ചിയിൽ ടീച്ചർ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട പ്രസ് മീറ്റിലാണ് താരം പ്രതികരിച്ചത്.
ത്രില്ലർ ജോണറിൽ ഒരുക്കിയ ചിത്രം സമകാലിക സംഭവങ്ങളുമായി ഇഴചേരുന്നതും ചർച്ച ചെയ്യപ്പെടുന്നതുമായിരിക്കുമെന്ന് തിരക്കഥാകൃത്ത് പി.വി. ഷാജി കുമാർ വ്യകത്മാക്കി. നിർമാണ പങ്കാളികളായ വരുൺ ത്രിപുനേനി, അഭിഷേക് റാമിസേട്ടി, ജോഷി തോമസ്, ലിയാ വർഗീസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ ചെമ്പൻ വിനോദ്, മഞ്ജു പിള്ള, ഷാജഹാൻ, പ്രശാന്ത് മുരളി, നന്ദു, ഹരീഷ് പേങ്ങരൻ, അനുമോൾ, മാല പാർവതി,വിനീതാ കോശി എന്നിവരാണ് അഭിനയിക്കുന്നത്. ഡിസംബർ 2ന് സെഞ്ച്വറി ഫിലിംസ് കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കുന്നു.
നട്ട്മഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വരുൺ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. തിരക്കഥ: പി.വി ഷാജി കുമാർ, വിവേക്. ഛായാഗ്രഹണം: അനു മൂത്തേടത്ത്. വിനായക് ശശികുമാർ, അൻവർ അലി, യുഗഭാരതി എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജോഷി തോമസ് പള്ളിക്കൽ, ക്രിയേറ്റീവ് പ്രൊഡ്യൂസർ-ജോവി ഫിലിപ്പ്, പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് വേണുഗോപാൽ, കല- അനീസ് നാടോടി, മേക്കപ്പ്-അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം- ജിഷാദ് ഷംസുദ്ദീൻ, സ്റ്റിൽസ്-ഇബ്സൺ മാത്യു, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനീവ് സുകുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ശ്രീക്കുട്ടൻ ധനേശൻ, ജസ്റ്റിൻ കൊല്ലം, അസോസിയേറ്റ് ഡയറക്ടർ - ശ്യാം പ്രേം, അഭിലാഷ് എം.യു, അസോസിയേറ്റ് ക്യാമറമാൻ - ഷിനോസ് ഷംസുദ്ദീൻ, അസിസ്റ്റന്റ് ഡയറക്ടർ - അഭിജിത്ത് സര്യ, ഗോപിക ചന്ദ്രൻ, പി.ആർ.ഒ പ്രതീഷ് ശേഖർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.