Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ദൃശ്യം 2ന്​ ആമസോൺ പ്രൈം എത്ര കോടി രൂപ നൽകി..? ഒടുവിൽ കണക്കുകൾ പുറത്ത്​
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightദൃശ്യം 2ന്​ ആമസോൺ...

ദൃശ്യം 2ന്​ ആമസോൺ പ്രൈം എത്ര കോടി രൂപ നൽകി..? ഒടുവിൽ കണക്കുകൾ പുറത്ത്​

text_fields
bookmark_border

വമ്പൻ വിജയമായി മാറിയ ദൃശ്യം എന്ന ചിത്രത്തിന്​ ശേഷം ജീത്തു ജോസഫ്​ സംവിധാനം ചെയ്​ത്​ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ദൃശ്യം 2. രണ്ടാം ഭാഗമായി എത്തിയ ചിത്രം ആമസോൺ പ്രൈമിലൂടെയായിരുന്നു റിലീസ്​ ചെയ്​തത്​. ചിത്രം ആമസോണിന്​ വിറ്റത്​ റെക്കോർഡ്​ തുകയ്​ക്കാണെന്ന്​ നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും എത്രയാണ്​ തുകയെന്ന്​ പുറത്തുവിട്ടിരുന്നില്ല. എന്നാൽ, ദൃശ്യം രണ്ടി​െൻറ ഒടിടി റേറ്റ്​സ്​ എത്രയാണെന്ന്​ പുറത്തുവിട്ടിരിക്കുകയാണ്​ ലെറ്റ്‌സ് ഒ.ടി.ടി ഗ്ലോബല്‍ എന്ന ട്വിറ്റർ പേജ്​.

ദൃശ്യം 2 ആമസോണ്‍ പ്രൈം വാങ്ങിയത് 30 കോടി രൂപക്കാണെന്നും, ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതിനാല്‍ ആമസോണ്‍ ടീം സന്തോഷത്തിലാണെന്നും ലെറ്റ്‌സ് ഒ.ടി.ടി ഗ്ലോബല്‍ ട്വീറ്റ് ചെയ്തു. ഒരു മലയാള സിനിമക്ക്​ ലഭിക്കുന്ന ഏറ്റവും വലിയ ഒ.ടി.ടി റേറ്റാണ്​ ദൃശ്യം 2ന്​ ലഭിച്ചത്​. ഫെബ്രുവരി 19ന് ആമസോണ്‍ പ്രൈമിലെത്തിയ ചിത്രം​ മികച്ച പ്രതികരണമായിരുന്നു നേടിയത്​. വോഗ് ഇന്ത്യ മാഗസിന്‍ പുറത്തു വിട്ട ലിസ്റ്റില്‍ ഫെബ്രുവരിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വെബ് സീരിസ്, സിനിമകളുടെ ലിസ്റ്റില്‍ രണ്ടാം സ്ഥാനവും ദൃശ്യം 2 സ്വന്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amazon primeOTT Releasedrishyam 2
News Summary - amazon prime paid huge money for drishyam 2
Next Story