ആമസോൺ പ്രൈം ഇന്ത്യയിൽ സിനിമാ നിർമാണ രംഗത്തേക്കും; ആദ്യ ചിത്രം 'രാം സേതു'
text_fieldsലോകപ്രശസ്ത ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വിഡിയോ ഇന്ത്യയിൽ സിനിമ നിർമാണ രംഗത്തേക്കും. അക്ഷയ് കുമാർ നായകനാകുന്ന പുതിയ ബിഗ് ബജറ്റ് ചിത്രം 'രാം സേതു'വിന്‍റെ സഹ-നിർമാതാക്കളായാണ് ആമസോൺ പ്രൈം എത്തുന്നത്. കുമാർ കാപേയുടെ ഗുഡ് ഫിലിംസിനും അബൺഡാറ്റിയ എന്റർടെയ്ൻമെന്‍റിനും ലൈക പ്രൊഡക്ഷൻസിനും ഒപ്പം ചേർന്നാണ് ആമസോൺ പ്രൈം ചിത്രം നിർമിക്കുന്നത്. പർമാണു, തേരെ ബിൻലാദൻ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ അഭിഷേക് ശർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നുസ്രത്ത് ബറുച്ച, ജാക്വലിൻ ഫെർണാണ്ടസ് എന്നിവരാണ് രാം സേതുവിലെ മറ്റ് അഭിനേതാക്കൾ. സിനിമയുടെ ചിത്രീകരണം മാർച്ച് 18ന് അയോധ്യയിൽ തുടങ്ങും. പുരാവസ്തുഗവേഷകനായാണ് അക്ഷയ് ചിത്രത്തിൽ വേഷമിടുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഇക്കഴിഞ്ഞ ദീപാവലിക്ക് അക്ഷയ് പുറത്ത് വിട്ടിരുന്നു. ചിത്രം തീയേറ്ററിലും ആമസോൺ പ്രൈമിലുമായി റിലീസ് ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
so excited to announce our first co-production - #RamSetu - a film which is a bridge between generations past, present and future! 💕
— amazon prime video IN (@PrimeVideoIN) March 17, 2021
Looking forward to bringing this story to y'all with an exemplary cast and dream team!@akshaykumar @Asli_Jacqueline @Nushrratt @Abundantia_Ent pic.twitter.com/uu0G9Icjw6
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.