Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഷൂട്ടിങ്ങിനിടെ അപകടം;...

ഷൂട്ടിങ്ങിനിടെ അപകടം; ബച്ചന് വാരിയെല്ലിന് പരിക്ക്, 'ശ്വാസമെടുക്കുമ്പോഴും വേദന'

text_fields
bookmark_border
Amitabh Bachchan Injured On Set In Hyderabad
cancel

ക്ഷൻ ചിത്രീകരണത്തിനിടെ നടൻ അമിതാഭ് ബച്ചന് പരിക്ക്. വാരിയെല്ലിന് ക്ഷതമേറ്റ ബച്ചനെ ഹൈദരാബാദിലെ എ.ഐ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.ടി സ്കാൻ എടുത്ത ശേഷം ഹൈദരാബാദിൽ നിന്ന് മുംബൈയിലേക്ക് മടങ്ങിയിട്ടുണ്ട്. രണ്ടാഴ്ചത്തെ വിശ്രമം ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.

പ്രഭാസ് - ദീപിക പദുകോൺ എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന 'പ്രൊജക്ട് കെ'യുടെ ഷൂട്ടിങ്ങിനിടെയാണ് അപകടം ഉണ്ടായത്.

ശരീരം അനക്കാൻ കഴിയാത്തത്ര വേദനയുണ്ട്. ശ്വാസമെടുക്കുമ്പോഴും വേദനയാണ്. വേദനയ്ക്ക് ചില മരുന്നുകൾ ഉണ്ട് -അദ്ദേഹം ടംബ്ലറിലെ തന്‍റെ ബ്ലോഗിൽ കുറിച്ചു.

അപകടത്തെ തുടർന്ന് 'പ്രൊജക്ട് കെ'യുടെ ചിത്രീകരണം നിർത്തിവെച്ചു. പാൻ-ഇന്ത്യ സയൻസ് ഫിക്ഷൻ ചിത്രമാണ് പ്രൊജക്ട് കെ. 2024 ജനുവരി 12നാണ് തിയറ്ററുകളിൽ എത്തുക. മൂന്നാം ലോക മഹായുദ്ധത്തിന് ശേഷമുള്ള സംഭവങ്ങളാണ് പ്രമേയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amitabh bachchan
News Summary - Amitabh Bachchan Injured On Set In Hyderabad
Next Story