Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2022 11:08 AM IST Updated On
date_range 24 Aug 2022 11:08 AM ISTഅമിതാഭ് ബച്ചന് വീണ്ടും കോവിഡ്
text_fieldsbookmark_border
മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചന് വീണ്ടും കോവിഡ്. നടൻ തന്നെയാണ് വാർത്ത ട്വിറ്ററിലൂടെ പങ്കുവെച്ചത്. തനിക്ക് കോവിഡ് പോസറ്റീവ് ആണെന്നും താനുമായി സമ്പർക്കത്തിൽ പെട്ടവർ ദയവായി കോവിഡ് പരിശോധിക്കണമെന്നും താരം ട്വീറ്റിലൂടെ അഭ്യർഥിച്ചു.
ഇതാദ്യമായല്ല താരത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. 2020 ജൂലൈയിലാണ് അദ്ദേഹത്തിന് ആദ്യമായി കോവിഡ് ബാധിച്ചത്. അന്ന് ഏകദേശം മൂന്നാഴ്ചത്തോളമാണ് താരം ആശുപത്രിയിൽ കിടന്നത്. പിന്നാലെ മകൻ അഭിഷേക് ബച്ചനും മരുമകൾ ഐശ്വര്യ റായിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story