Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപ്രവേശന ഫീസ്...

പ്രവേശന ഫീസ് ഇരട്ടിയാക്കി 'അമ്മ'; ഇനി 2,05,000 രൂപ

text_fields
bookmark_border
mohan lal
cancel
Listen to this Article

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ അംഗമാകാനുള്ള പ്രവേശന ഫീസ്​ ഉയർത്തി ജനറൽ ബോഡി. 2,05,000 രൂപയായാണ് പ്രവേശന ഫീസ് ഉയർത്തിയത്. നേരത്തെ, പ്രവേശന ഫീസ് ഒരു ലക്ഷം രൂപയായിരുന്നു.

അമ്മയിലെ മുതിർന്ന അംഗങ്ങളുടെ ആജീവാനന്ത സംരക്ഷണത്തിന്​ പ്ര​ത്യേക സംവിധാനം ഒരുക്കും. 120 അംഗങ്ങൾക്ക്​ പ്രതിമാസ കൈനീട്ടമായി 5,000 രൂപ വീതം നൽകുന്നുണ്ട്​. ചില സ്വകാര്യ ചാനലുകളുമായി ചേർന്ന്​ ഷോ സംഘടിപ്പിക്കാനും നല്ല സ്ക്രിപ്​റ്റ്​ ലഭിച്ചാൽ സിനിമ നിർമിക്കാനും തീരുമാനിച്ചു. വെബ്​ സീരീസ്​ തുടങ്ങുന്നതു സംബന്ധിച്ചും ചർച്ചകൾ നടക്കുന്നുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.

സംഘടനയുടെ ആഭ്യന്തര പരാതിപരിഹാര​ സെല്ലിന്​ പകരം ഫിലിം ചേംബറിന്‍റെ നേതൃത്വത്തിൽ വേറെ സെൽ രൂപവത്കരിച്ചിട്ടുണ്ടെന്നും ഇനി ഈ സെല്ലാണ്​ പരാതികളിൽ നടപടി എടുക്കുകയെന്നും വാർത്തസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlalAMMA
News Summary - ‘MAMMA’ doubles entry fee; 2,05,000 now
Next Story