പാട്ടുകൾ ഹിറ്റിലേക്ക്; ‘അനക്ക് എന്തിന്റെ കേടാ’ ആഗസ്റ്റ് നാല് മുതൽ
text_fieldsഫ്രാൻസിസ് കൈതാരത്ത് നിർമിച്ച് മാധ്യമ പ്രവർത്തകനായ ഷമീർ ഭരതന്നൂർ സംവിധാനം ചെയ്യുന്ന ‘‘അനക്ക് എന്തിന്റെ കേടാ’ ആഗസ്റ്റ് നാല് മുതൽ കേരള, തമിഴ് നാട്, കർണ്ണാടക സംസ്ഥാനങ്ങളിൽ റിലീസ് ചെയ്യുന്നു. ഇതിനകം സത്യം ഓഡിയോസിലൂടെ പുറത്തിറങ്ങിയ നാല് ഗാനങ്ങളും ഹിറ്റിലേക്ക് പോകുന്നതിന്റെ ആത്മവിശ്വാസത്തിലാണ് അണിയറ പ്രവർത്തകർ.
പണ്ഡിറ്റ് രമേശ് നാരായൺ സംഗീതം നൽകി വിനോദ് വൈശാഖി രചിച്ച് വിനീത് ശ്രീനിവാസൻ ആലപിച്ച ‘നോക്കി നോക്കി നിൽക്കെ എന്ന ഗാനം ഇതിനകം ആസ്വാദകർ ഏറെറടുത്ത് കഴിഞ്ഞു. ‘മാനാഞ്ചിറ മൈതാനത്ത് വെയിൽ ചാരും നേരത്ത്’ എന്ന ഗാനം സിയാവുൽ ഹഖ് പാടി നഫ്‍ല സാജിദും യാസിർ അഷ്റഫും ഈണമിട്ട് എ.കെ നിസാം രചിച്ച് അയ്യപ്പദാസാണ് ക്വാറിയോഗ്രഫി നിർവ്വഹിച്ചിരിക്കുന്നത്. ഇതും ജനഹൃദയങ്ങളിൽ ചലനമുണ്ടാക്കുന്നുണ്ട്. നടൻ കൈലാഷ് സിനിമയിൽ ആദ്യമായി പാടുന്നതും ‘അനക്ക് എന്തിന്റെ കേടാ’യിലൂടെയാണ് എന്ന പ്രത്യേകതയുമുണ്ട്.
സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രധാന്യം നൽകികൊണ്ട് ഒരിക്കിയിരിക്കുന്ന ചിത്രം പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കഥ പറയുന്നു എന്നതാണ് ഹൈലൈറ്റ്. മലയാളത്തിൽ ഇതുവരെ പറഞ്ഞിട്ടില്ലാത്ത വസ്തുതയാണെന്ന പ്രത്യേകതയുമുണ്ട്. എല്ലാ പ്രായക്കാർക്കും ഒരുപോലെ ആസ്വാദിക്കാവുന്ന പുതുമയുള്ള സിനിമയാണിതെന്നും അണിയറ പ്രവർത്തകർ കൂട്ടിച്ചേർക്കുന്നു.
അഖിൽ പ്രഭാകർ, സ്നേഹ അജിത്ത്, വീണ നായർ, സായ് കുമാർ, ബിന്ദുപണിക്കർ, ശിവജി ഗുരുവായൂർ, സുധീർ കരമന, മധുപാൽ, വിജയകുമാർ, റിയാസ് നെടുമങ്ങാട്, സന്തോഷ് കുറുപ്പ്, അച്ചുസുഗന്ധ്, കുളപ്പുള്ളി ലീല, മനീഷ, നസീർ സംക്രാന്തി, കലാഭവൻ നിയാസ്, അനീഷ് ധർമ്മ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഗൗതം ലെനിൻ രാജേന്ദ്രനാണ് ഛായാഗ്രഹണം, എഡിറ്റിങ് : നൗഫൽ അബ്ദുല്ല,പശ്ചാത്തല സംഗീതം: ദീപാങ്കുരൻ കൈതപ്രം, ശബ്ദ ലേഖനം: ജൂബി ഫിലിപ്പ്,മാത്തുക്കുട്ടി പറവട്ടിൽ, ഫ്രഡി, അൻവർ നിലമ്പൂർ:(ലൈൻ പ്രൊഡ്യൂസർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.