രമേശ് നാരായണിന്‍റെ സംഗീതസംവിധാനത്തിൽ ആദ്യമായി വിനീത് ശ്രീനിവാസൻ പാടുന്നു
text_fieldsപ്രമുഖ സംഗീത സംവിധായകനും ഹിന്ദുസ്ഥാനി സംഗീതഞ്ജനുമായ പണ്ഡിറ്റ് രമേശ് നാരായണിന്‍റെ സംഗീത സംവിധാനത്തിൽ ആദ്യമായി വിനീത് ശ്രീനിവാസൻ പാടുന്നു. മാധ്യമ പ്രവർത്തകനായ ഷമീർ ഭരതന്നൂർ സംവിധാനം ചെയ്ത് ഫ്രാൻസിസ് കൈതാരത്ത് നിർമ്മിക്കുന്ന ‘അനക്ക് എന്തിന്‍റെ കേടാ’ സിനിമയിലെ പ്രധാനഗാനമാണ് വിനീത് ആലപിക്കുന്നത്. പാട്ടിന്റെ റെക്കോർഡിങ് എറണാകുളത്ത് ഫ്രെഡി സ്റ്റുഡിയോയിൽ നടന്നു. വിനോദ് വൈശാഖി രചിച്ച ‘നോക്കി നോക്കി നിൽക്കെ നെഞ്ചിലേക്ക് വന്നു’ എന്ന ഗാനത്തിനാണ് രമേശ് നാരായൻ ഈണമിട്ടത്.
കൂത്തുപറമ്പ് സ്വദേശികളായ പണ്ഡിറ്റ് രമേശ് നാരായണും വിനീത് ശ്രീനിവാസനും ഗുരുശിഷ്യൻമാരാണ് എന്ന പ്രത്യേകതയുമുണ്ട്. ആദാമിന്‍റെ മകൻ അബുവിൽ വിനീതിനെ പാടിക്കാൻ ശ്രമം നടന്നിരുന്നതായും എന്നാൽ അവിചാരിതമായ കാരണങ്ങളാൽ അത് നടക്കാതെ പോയിരുന്നതായും രമേശ് നാരായൺ അടുത്തിടെ പറഞ്ഞിരുന്നു. രമേശ് നാരായണിന്‍റെ കീഴിൽ ഈ ചിത്രത്തിൽ പാടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മനോഹരവും ലളിതവുമായ ഗാനമാണ് തനിക്ക് ആലപിക്കാൻ കഴിഞ്ഞതെന്നും കേരളം അത് ഏറ്റുപാടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിനീത് ശ്രീനിവാസൻ റിക്കോർഡിങ് കഴിഞ്ഞതിനുശേഷം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
റെക്കോഡിങ് വേളയിൽ പണ്ഡിറ്റ് രമേശ് നാരായണിനും സംവിധായകൻ ഷമീർ ഭരതന്നൂരിനുമൊപ്പം ഗായികയും നടിയുമായ മനീഷ, ലൈൻ പ്രൊഡൂസർമാരായ ഫ്രെഡി ജോർജ്, അൻവർ നിലമ്പൂർ, അസി. ഡയറക്ടർമാരായ സഖറിയ, അജ്മീർ, നടൻ സന്തോഷ് അങ്കമാലി, നടി സമന്ന, ചിത്രത്തിന്‍റെ ക്രയേറ്റീവ് സപ്പോർട്ടർ റഹീം ഭരതന്നൂർ തുടങ്ങിയവർ സംബന്ധിച്ചു.
ഷൂട്ടിങ് പൂർത്തിയായ ചിത്രത്തിന്‍റെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അഖിൽ പ്രഭാകർ, സ്നേഹ അജിത്ത്, സുധീർ കരമന, സായ്കുമാർ, മധുപാൽ, ബിന്ദുപണിക്കർ, വീണ, വിജയകുമാർ, കൈലാഷ്, ശിവജി ഗുരുവായൂർ, കലാഭവൻ നിയാസ്, റിയാസ് നെടുമങ്ങാട്, കുളപ്പുള്ളി ലീല, ബന്ന ചേന്ദമംഗലൂർ, മനീഷ, സന്തോഷ് കുറുപ്പ്, അച്ചു സുഗന്ധ്, അനീഷ് ഭരതന്നൂർ, ജയാ മേനോൻ, പ്രകാശ് വടകര, ഇഷിക, പ്രീതി പ്രവീൺ, സന്തോഷ് അങ്കമാലി, മേരി, മാസ്റ്റർ ആദിത്യദേവ്, ഇല്യൂഷ്, പ്രഗ്നേഷ് കോഴിക്കോട്, സുരേഷ്, മുജീബ് റഹ്‌മാൻ ആക്കോട്, ബീന മുക്കം, ജിതേഷ് ദാമോദർ, മുനീർഖാൻ, ബാലാമണി, റഹ്‌മാൻ എലങ്കമൽ, കെ.ടി. രാജ് കോഴിക്കോട്, അഖിൽ സർവാൻ, ഡോ. പി.വി ചെറിയാൻ, പ്രവീൺ നമ്പ്യാർ, ഫ്രെഡി ജോർജ് തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിൽ സംവിധായകൻ അനുറാമും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ പുത്രൻ ഗൗതം ലെനിനാണ് ഛായാഗ്രഹണം. അസോ. കാമറാമാന്മാർ: രാഗേഷ് രാമകൃഷ്ണൻ, ശരത് വി ദേവ്. കാമറ അസി. മനാസ്, റൗഫ്, ബിപിൻ. സംഗീതം: പണ്ഡിറ്റ് രമേശ് നാരായൺ, നഫ്ല സജീദ്-യാസിർ അഷറഫ്. ഗാനരചന: വിനോദ് വൈശാഖി, എ.കെ. നിസാം, ഷമീർ ഭരതന്നൂർ. ചീഫ് അസോ. ഡയറക്ടർ: നവാസ് ആറ്റിങ്ങൽ. അസോ. ഡയറക്ടർ: അഫ്നാസ്, അസി. ഡയറക്ടർമാർ: എം. കുഞ്ഞാപ്പ, മുഹമ്മദ് സഖറിയ, അരുൺ കൊടുങ്ങല്ലൂർ, അനേഷ് ബദരിനാഥ്, അഖിൽ ഗോപു, നസീഫ് റഹ്‌മാൻ, അജ്മീർ, ഫായിസ് എം.ഡി. എഡിറ്റർ: നൗഫൽ അബ്ദുല്ല. സ്പോട്ട് എഡിറ്റർ: ഗോപികൃഷ്ണൻ. ആർട്ട്: രജീഷ് കെ. സൂര്യ. ആർട്ട് അസിസ്റ്റന്റ്സ്: രജീഷ് ദാമോദർ, രഞ്ജിത് കൊയിലാണ്ടി. മേയ്ക്കപ്പ്: ബിനു പാരിപ്പള്ളി, വസ്ത്രാലങ്കാരം റസാഖ് താനൂർ. കൊറിയോഗ്രഫി: അയ്യപ്പദാസ്, സ്റ്റണ്ട്: സലീം ബാവ, മനോജ് മഹാദേവൻ. പ്രൊജക്ട് ഡിസൈനിങ്: കല്ലാർ അനിൽ, പ്രൊഡക്ഷൻ കൺട്രോളർ: സുനീഷ് വൈക്കം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷാ. ലൊക്കേഷൻ മാനേജർ: കെ.വി. ജലീൽ, ലൈൻ പ്രൊഡ്യൂസർ: ഫ്രെഡ്ഡി ജോർജ്, അൻവർ നിലമ്പൂർ. മെസ്: സമീർ. ടൈറ്റിൽ, പരസ്യകല: ജയൻ വിസ്മയ. ക്രീയേറ്റീവ് സപ്പോർട്ട്: അസീം കോട്ടൂർ, റഹീം ഭരതന്നൂർ, ഇ.പി. ഷെഫീഖ്, ജിൻസ് സ്കറിയ, സജീദ് നിലമേൽ. പി.ആർ.ഒ: എ.എസ്. ദിനേശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.