'ഇത്രയും സിനിമയുള്ള സിനിമ ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല!' കിഷ്കിന്ധ കാണ്ഡത്തെ പ്രശംസിട്ട് ആനന്ദ് ഏകർഷി
text_fieldsആസിഫ് അലി നായകനായി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത കിഷ്കിന്ധ കാണ്ഡത്തെ പ്രശംസിച്ച് ദേശിയ പുരസ്കാര ജേതാവ് ആനന്ദ് ഏകർഷി. അത്ഭുതപ്പെടുത്തുന്ന തിരകഥയും അതിനൊപ്പം നിൽക്കുന്ന സംവിധാനവുമാണ് ചിത്രത്തിന്‍റേതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. എല്ലാ വിഭാഗവും ഒന്നിന്നൊന്ന് മെച്ചമാണെന്നും ഏകർഷി എഴുതുന്നു. 'ആട്ടം' എന്ന ചിത്രത്തിന്‍റെ തിരകഥക്കും മികച്ച ചിത്രത്തിനും ദേശിയ അവാർഡ് സ്വന്തമാക്കിയ സംവിധായകനാണ് ആനന്ദ് ഏകർഷി. മികച്ച എഡിറ്റിങ്ങിനും ചിത്രത്തിന് ദേശിയ അവാർഡ് ലഭിച്ചിരുന്നു.
'എന്തൊരു സിനിമയാണ്, ആവേശകരം! അത്ഭുതപ്പെടുത്തുന്ന തിരക്കഥയും അത്ര തന്നെ മികവുള്ള സംവിധാനവും. കറകളഞ്ഞ അഭിനയം..എഡിറ്റ്, മ്യൂസിക്ക്, സൗണ്ട് ഡിസൈൻ, സിനിമാറ്റോഗ്രഫി, എല്ലാം ഒന്നിനൊന്ന് മികച്ചത് ഇത്രയും പൂർണ്ണമായ ഇത്രയും സിനിമയുള്ള സിനിമ ഈ അടുത്തൊന്നും കണ്ടിട്ടില്ല..! കാണാതെ പോകരുത്!!' ആനന്ദ് ഏകർഷി ഫെയ്സ്ബുക്കിൽ കുറിച്ചു.
ആസിഫ് അലിയോടൊപ്പം വിജയരാഘവൻ, അപർണ ബാലമുരളി, ജഗദീഷ്, അശോകൻ, നിഷാൻ എന്നിവരും പ്രധാന റോളിലെത്തുന്നുണ്ട്. മിസ്റ്ററി സ്വാഭവമുള്ള ത്രില്ലർ ചിത്രത്തിന്‍റെ തിരകഥ ഒരുക്കിയതും സിനിമാറ്റോഗ്രാഫറും ബാഹുൽ രമേശാണ്. ഗുഡ് വിൽ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഏറെ പ്രശംസ ലഭിക്കുന്ന ചിത്രത്തിന്‍റെ സംഗീതം ചെയ്തത് മുജീബ് മജീദാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഈ സ്വാഭവത്തിൽ വരുന്ന മലയാളത്തിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഇതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. അതിനൊപ്പം അഭിനേതാക്കളുടെ പ്രകടനത്തിനും ഒരുപാട് പ്രശംസി ലഭിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.