പ്രേക്ഷകരെ പേടിപ്പിക്കാൻ മുത്തശ്ശിയെ 'കൂട്ടുപിടിച്ച്' ആൻഡ്രിയ
text_fieldsആൻഡ്രിയയെ കേന്ദ്രകഥാപാത്രമാക്കി മിഷ്കിൻ സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രം 'പിസാസ്-2'ന്‍റെ ഫസ്റ്റ്ലുക്ക് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. സ്കാർഫ് ഒക്കെ ധരിച്ച ആംഗ്ലോ ഇന്ത്യൻ യുവതിയായി വേഷമിട്ടിരിക്കുന്ന ആൻഡ്രിയയുടെ പഴക്കം തോന്നിക്കുന്ന ഒരു ഫോട്ടോയാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്. ഇപ്പോൾ തന്‍റെ ലുക്കിന് പിന്നിെല കഥ വെളിപ്പെടുത്തിയിരിക്കുകയാണ് ആൻഡ്രിയ.
അമ്മയുടെ അമ്മ ഹീതർ ആണ് ഈ ലുക്കിന് ആൻഡ്രിയക്ക് പ്രചോദനമായതെന്ന് മുത്തശ്ശിയുടെ ചിത്രം പങ്കുവെച്ച് ആൻഡ്രിയ വ്യക്തമാക്കി. ആരക്കോണത്തുള്ള ഒരു ആംഗ്ലോ ഇന്ത്യൻ കുടുംബത്തിലാണ് ആൻഡ്രിയ ജനിച്ചത്. മിഷ്കിൻ 'പിസാസ്-2'ന്‍റെ കഥ പറഞ്ഞപ്പോൾ ആ കഥാപാത്രവുമായി രൂപസാദൃശ്യമുള്ള ആരെങ്കിലും തന്‍റെ കുടുംബത്തിലുണ്ടോയെന്ന് ആൻഡ്രിയ പരതി. അങ്ങിനെ പൂർവികരുടെ ചിത്രങ്ങൾ ശേഖരിച്ച്
മിഷ്കിന് അയച്ചുകൊടുത്തു. അതിൽനിന്ന് അദ്ദേഹം മുത്തശ്ശിയുടെ ഫോട്ടോ തെരഞ്ഞെടുക്കുകയും ആൻഡ്രിയക്ക് ഈ ലുക്ക് മതിയെന്ന് തീരുമാനിക്കുകയുമായിരുന്നു. ഫസ്റ്റലുക്ക് പോസ്റ്ററിന് വേണ്ടി ആ ചിത്രത്തെ മിഷ്കിൻ പുനരാവിഷ്കരിക്കുകയും ചെയ്തു. 2014-ൽ പുറത്തിറങ്ങിയ 'പിസാസി'ന്‍റെ രണ്ടാം ഭാഗമാണ് 'പിസാസ് 2'. നാഗ, പ്രയാഗ മാർട്ടിൻ, രാധാ രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.