Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Animal trailer
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightടോക്സിക്​...

ടോക്സിക്​ റിലേഷൻഷിപ്പുമായി വീണ്ടും അർജുൻ റെഡ്ഡി സംവിധയകൻ; ‘അനിമൽ’ ട്രെയിലർ പുറത്ത്​-വിഡിയോ

text_fields
bookmark_border

രൺബീർ കപൂർ നായകനായ ‘അനിമൽ’ സിനിമയുടെ ട്രെയിലർ പുറത്ത്​. അർജുൻ റെഡ്ഡി, കബീർ സിങ്​ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ സന്ദീപ് റെഡ്ഡി വംഗയാണ്​ അനിമൽ സംവിധാനം ചെയ്തിരിക്കുന്നത്​. ടോക്സിക്​ പ്രണയം ചിത്രീകരിച്ച ആദ്യ സിനിമയായ അർജുൻ റെഡ്ഡിയുടേയും അതിന്‍റെ ഹിന്ദി റീമേക്കായ കബീർ സിങിന്‍റേയും തുടർച്ചയായാണ് അനിമൽ പുറത്തിറക്കുന്നത്​.​ ഡിസംബർ ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.

അച്ഛനോട്​ അമിതമായ അഭിനിവേശമുള്ള മകനായാണ് രൺബീർ ചിത്രത്തിലെത്തുന്നത്. അനിൽ കപൂർ ആണ് ചിത്രത്തിൽ രൺബീറിന്റെ പിതാവായി അഭിനയിക്കുന്നത്. കടുത്ത വയലൻസ്​ കാരണം എ സർട്ടിഫിക്കറ്റാണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്​ ദൈർഘ്യവും കൂടുതലാണ്. 3 മണിക്കൂർ 21 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. അനിമൽ സമീപകാലത്തെ ഏറ്റവും ദൈർഘ്യമേറിയ ഇന്ത്യൻ മെയിൻസ്ട്രീം റിലീസായിരിക്കും.

ഏറെക്കാലത്തിനുഷേം ബോബി ഡിയോൾ പ്രധാന എത്തുന്ന സിനിമയാണ്​ അനിമൽ. രശ്മിക മന്ദാന, ത്രിപ്തി ദിമ്രി, ശക്തി കപൂർ എന്നിവരാണ് മറ്റു താരങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ranbir KapoorTrailerMovie NewsAnimals
News Summary - Animal trailer: Get ready for Ranbir Kapoor and Bobby Deol's violent saga
Next Story