ഓസ്കറിൽ തിളങ്ങി 'അനോറ'; മികച്ച ചിത്രം ഉൾപ്പടെ അഞ്ച് അവാർഡുകൾ
text_fieldsമൈക്കി മാഡിസൻ, ഷോൺ ബേക്കർ
ലോസ് ആഞ്ജലസ്: ഓസ്കറിൽ റെക്കോർഡുകൾ തകർത്ത് ‘അനോറ’. 97ാമത് ഓസ്കർ പുരസ്കാരത്തിൽ മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടി, മികച്ച ഒറിജിനൽ തിരക്കഥ, മികച്ച എഡിറ്റിങ് എന്നീ അവാർഡുകൾ അനോറക്ക്. മൈക്കി മാഡിസൻ ആണ് മികച്ച നടി.
പുരസ്കാര തികവിൽ മികച്ച സംവിധായകനായി ഷോൺ ബേക്കറെ തെരഞ്ഞെടുത്തു. സംവിധാനം, എഡിറ്റിങ്, മികച്ച ഒറിജിനൽ തിരക്കഥയടക്കം ഒരു സിനിമക്ക് വ്യക്തിപരമായി നാല് ഓസ്‌കറുകൾ നേടുന്ന ആദ്യ വ്യക്തി കൂടിയാണ് ഷോൺ ബേക്കർ.
മികച്ച സിനിമക്കുള്ള ഓസ്കറിനായി മത്സരിച്ച 10 എണ്ണത്തിൽ ഷാക് ഓഡിയയുടെ സ്പാനിഷ് മ്യൂസിക്കൽ ‘എമിലിയ പെരസി’ന് 13 നാമനിർദേശങ്ങളാണ് ലഭിച്ചത്. ഇംഗ്ലിഷ് ഇതര ഭാഷാ സിനിമക്ക് ഇത്രയധികം നാമനിർദേശം ലഭിക്കുന്നത് ഇതാദ്യമായിരുന്നു. ലൈംഗിക തൊഴിലാളിയുടെ കഥ പറഞ്ഞ അനോറ സാധ്യതാപ്പട്ടികയിൽ മുന്നിലായിരുന്നുവെങ്കിലും ഈ വിജയം റെക്കോർഡുകൾ ഭേദിക്കുന്നതാണ്.
ഇന്ത്യൻ സമയം പുലർച്ച 5.30നാണ് ഡോൾബി തിയറ്ററിൽ പ്രഖ്യാപനം ആരംഭിച്ചത്. മുന്‍ അവാര്‍ഡ് ജേതാക്കള്‍ ഉള്‍പ്പടെ പ്രമുഖരുടെ നീണ്ട നിരയാണ് ഓസ്കർ പുരസ്‌കാര ദാന ചടങ്ങിൽ പങ്കെടുത്തത്. ജെയിംസ് ബോണ്ട് ചിത്രങ്ങള്‍ക്കുള്ള പ്രത്യേക ആദരവായി സംഗീത ഷോ ഓസ്കര്‍ വേദിയില്‍ നടന്നു. അന്തരിച്ച വിഖ്യാത നടൻ ജീൻ ഹാക് മാനെയും ഓസ്കര്‍ വേദിയിൽ സ്മരിച്ചു. കോനൻ ഒബ്രിയാനാണ് അവതാരകൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.