ലുക്കിലും ഗെറ്റപ്പിലും എന്തൊരു സാമ്യം; മെഗാസ്റ്റാറിന്റെ കുടുംബത്തിൽനിന്ന് ഒരു താരംകൂടി നായക നിരയിലേക്ക്
text_fieldsമെഗാസ്റ്റാർ മമ്മൂട്ടിയുടെ കുടുംബത്തിൽ നിന്നുള്ള ഒരംഗം കൂടി മലയാള സിനിമയിൽ നായകനാകുന്നു. സിനിമയിൽ ചെറുവേഷങ്ങൾ ചെയ്ത് രംഗത്തുവന്ന അഷ്‍കർ സൗദാൻ ആണ് നായക പ്രാധാന്യമുള്ള വേഷവുമായി സജീവമാകുന്നത്. മമ്മൂട്ടിയുടെ സഹോദരി പുത്രനാണ് അഷ്കർ സൗദാൻ. ലുക്കിലും ഗെറ്റപ്പിലും മമ്മൂട്ടിയോട് ഏറെ സാമ്യമുള്ള അഷ്‍കർ ഇതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പടിച്ചുപറ്റിയിട്ടുണ്ട്.
‘മൈഡിയർ മച്ചാൻസ്’,‘തസ്കരവീരൻ’, ‘മിത്രം’ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള അഷ്‍കർ ചെറുവേഷങ്ങളിലൂടെയാണ് സിനിമയിൽ സജീവമായത്. മമ്മൂട്ടിയുടെ അനുജൻ ഇബ്രാഹിംകുട്ടിയുടെ മകൻ മഖ്ബൂൽ സൽമാനും നേരത്തേ സിനിമയിൽ എത്തിയിരുന്നു. തസ്കരവീരൻ എന്ന സിനിമയിൽ ബാലതാരമായാണ് അഷ്‍കർ അഭിനയ ജീവിതം തുടങ്ങിയത്. ചീത്തപ്പേര് കേൾപ്പിക്കരുതെന്ന് മാത്രമാണ് അമ്മാവൻ പറഞ്ഞിട്ടുള്ളതെന്നും സ്വന്തം അധ്വാനത്തിലൂടെ വേണം വിജയം നേടാൻ എന്ന കാഴ്ചപ്പാടാണ് തനിെക്കന്നും യുവതാരം പറയുന്നു.
നിലവിൽ ഡി.എൻ.എ എന്ന സിനിമയിൽ നായകനായാണ് അഷ്‍കർ അഭിനയിക്കുന്നത്. ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുകയാണ്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സറാണ് ചിത്രം നിർമിക്കുന്നത്.
പത്മരാജ് രതീഷ്, സുധീർ, കോട്ടയം നസീർ, സ്വാസിക തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നുണ്ട്. പൂർണ്ണമായും ക്രൈം ഇൻവെസ്റ്റിഗേഷനിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഒരിടവേളയ്ക്കു ശേഷം ലഷ്മി റായ് സുപ്രധാനമായ വേഷത്തിൽ എത്തും. കമ്മീഷണർ റേച്ചൽ പുന്നൂസ് എന്ന കഥാപാത്രത്തെയാണ് ലഷ്മി റായ് അവതരിപ്പിക്കുന്നത്.
ബാബു ആന്റണി, അജു വർഗ്ഗീസ്, സൈജു കുറുപ്പ്, ഇർഷാദ്, ഇന്ദ്രൻസ്, റിയാസ് ഖാൻ, രവീന്ദ്രൻ, ഇടവേള ബാബു, നിർമ്മൽ പാലാഴി, ഇനിയ, ഗൗരിനന്ദ, പൊൻവണ്ണൻ, ബോബൻ ആലുംമൂടൻ, സീത, അമീർ നിയാസ്, രാജേഷ് മാധവ്, കുഞ്ചൻ, ആശാ നായർ , കലാഭവൻ ഹനീഫ് തുടങ്ങിയവരും ഈ ചിത്രത്തിലെ അഭിനേതാക്കളാണ്. എ.കെ. സന്തോഷിന്റേതാണു തിരക്കഥ. നടി സുകന്യയുടേതാണു ഗാനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.