വീണ്ടുമൊരു കബഡി പടം; അര്‍ജുന്‍ ചക്രവര്‍ത്തി ട്രെയിലറെത്തി
text_fieldsഹൈദരാബാദ്: കബഡികളിയെ അടിസ്ഥാനമാക്കി വീണ്ടുമൊരു ചിത്രം കൂടി ഒരുങ്ങുന്നു. 1980 കളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച കബഡി കളിക്കാരന്‍റെ യഥാര്‍ത്ഥ ജീവിത കഥയെ അടിസ്ഥാനമാക്കി, 'അര്‍ജുന്‍ ചക്രവര്‍ത്തി' എന്ന ചിത്രമാണ് ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ലോക കബഡി ദിനത്തിലാണ് ട്രെയിലർ പുറത്തിറക്കിയത്.
വേണു കെ.സി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഗാനെറ്റ് സെല്ലുലോയ്ഡ് ബാനറില്‍ ശ്രീനി ഗുബ്ബാലയാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ പുതുമുഖങ്ങളായ വിജയരാമ രാജു, സിജ റോസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജയ്, ദയാനന്ദ് റെഡ്ഡി, അജയ് ഘോഷ്, ദുര്‍ഗേഷ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
'അര്‍ജുന്‍ ചക്രവര്‍ത്തി' ഷൂട്ടിംഗ് ആരംഭിച്ചിട്ട് രണ്ട് വര്‍ഷമായി, ഇതുവരെ 75 ശതമാനം ഷൂട്ടിംഗ് കഴിഞ്ഞു, തെലങ്കാന, ആന്ധ്ര ഉള്‍പ്പെടെ ഇന്ത്യയിലുടനീളം 125 ലധികം സ്ഥലങ്ങളിലാണ് ചിത്രീകരണം നടന്നതെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു.
അര്‍ജുന്‍ ചക്രവര്‍ത്തിയുടെ കുട്ടിക്കാലം മുതല്‍ മധ്യവയസ്സ് വരെയുള്ള എല്ലാ പ്രായവ്യത്യാസങ്ങളിലും ജീവിത യാത്രയെ ചിത്രീകരിക്കുന്നതിന് നായകന്‍ ഏഴ് ശാരീരിക രൂപ മാറ്റങ്ങളിലൂടെ കടന്നുപോയിരുന്നു. 1960, 1980 കളിലെ നാട്ടിന്‍ പുറം, 1960 കളിലെ ഹൈദരാബാദ് ടൗണ്‍ എന്നിവയുള്‍പ്പെടെ ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. സുമിത് പട്ടേലാണ് ചിത്രത്തിന്റെ കലാസംവിധാനം.
തെലുങ്കിലും തമിഴിലും ഒരേസമയം ചിത്രീകരിക്കുന്ന അര്‍ജുന്‍ ചക്രവര്‍ത്തി ഹിന്ദി, മലയാളം, കന്നഡ എന്നിവിടങ്ങളില്‍ ഡബ്ബ് ചെയ്യുകയും പാന്‍ ഇന്ത്യ റിലീസ് ലക്ഷ്യമിടുകയും ചെയ്യുന്നുണ്ട്. സംഗീതം: വിഘ്നേഷ് ബാസ്‌കരന്‍, ഛായാഗ്രഹണം: ജഗദീഷ് ചീകത, എഡിറ്റിംഗ്: പ്രതാപ് കുമാര്‍, വസ്ത്രാലങ്കാരം: പൂജിത തടികോണ്ട, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.