ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ രാഷ്ടീയം പറയുന്ന 'അന്തരം'- ടീസർ
text_fieldsമലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി മികച്ച ട്രാൻസ്ജെൻഡർ അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നേഹ നായികയായ 'അന്തര'ത്തിന്റെ ടീസർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. മ്യൂസിക് 247 ലൂടെയാണ് ടീസർ പുറത്തിറങ്ങിയത്. 45 സെക്കൻഡ് ദൈർഘ്യമുള്ള ടീസറിൽ നേഹക്കൊപ്പം ട്രാൻസ്ജെൻഡർ സമൂഹത്തിലെ ആക്ടിവിസ്റ്റും' എഴുത്തുകാരിയും അഭിനേതാവുമായ എ. രേവതിയാണുള്ളത്.
പൊതു സമൂഹത്തിൽ നിന്ന് ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന അവഗണനകളുടെ പൊളിറ്റിക്സ് വരച്ച് കാട്ടുന്നതാണ് അന്തരത്തിന്റെ ടീസർ. പുറത്തിറങ്ങി മണിക്കൂറുകൾക്കകം ടീസർ യൂടൂബിൽ ട്രെൻഡിങ് ആവുകയായിരുന്നു.
മാധ്യമം സീനിയർ ഫോട്ടോ ജേർണലിസ്റ്റായ പി. അഭിജിത്ത് സംവിധാനം ചെയ്ത അന്തരത്തിലെ മികച്ച പ്രകടനത്തിനാണ് ചെന്നൈ സ്വദേശിയായ ട്രാൻസ് വുമൺ നേഹക്ക് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചത് .സൗത്ത് ഏഷ്യയിലെ പ്രമുഖ ഫിലിം ഫെസ്റ്റിവലായ കാഷിഷ് മുംബൈ ക്യീർ ഫിലിം ഫെസ്റ്റിവലിൽ ഉദ്ഘാടന ചിത്രമായിരുന്നു.
ബംഗളൂരു ക്വീർ ഫിലിം ഫെസ്റ്റിവൽ, ജയ്പൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഐ.എഫ്.എഫ്.ടി എന്നീ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച അന്തരത്തിൽ പട, കോൾഡ് കേസ്, എസ് ദുര്‍ഗ്ഗ, ലില്ലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണന്‍ നായരാണ് നായകന്‍. 'രക്ഷാധികാരി ബൈജു' വിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച നക്ഷത്ര മനോജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എഴുത്തുകാരിയും അഭിനേത്രിയും പ്രമുഖ ട്രാന്‍സ് ആക്റ്റിവിസ്റ്റുമായ എ.രേവതി അതിഥി താരമായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. രാജീവ് വെള്ളൂര്‍, ഗിരീഷ് പെരിഞ്ചേരി, എല്‍സി സുകുമാരന്‍, വിഹാന്‍ പീതാംബർ, കാവ്യ, ദീപാറാണി, ലയ മരിയ ജയ്സണ്‍, സിയ പവല്‍, പൂജ, മുനീര്‍ഖാന്‍, ജോമിന്‍ .വി. ജിയോ, ബാബു ഇലവുംത്തിട്ട, ഗാഥ .പി ,രാഹുല്‍രാജീവ്, എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
ഗ്രൂപ്പ് ഫൈവ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോജോ ജോൺ ജോസഫ്, പോൾ കൊള്ളാന്നൂർ, ജോമിൻ.വി.ജിയോ, രേണുക അയ്യപ്പൻ, എ.ഗോഭില എന്നിവരാണ് നിർമ്മാണം. സഹനിര്‍മ്മാതാക്കള്‍- ജസ്റ്റിന്‍ ജോസഫ്, മഹീപ് ഹരിദാസ്,തിരക്കഥ, സംഭാഷണം-ഷാനവാസ് എം എ,ഛായാഗ്രഹണം- എ മുഹമ്മദ്, എഡിറ്റിങ്- അമല്‍ജിത്ത്, അസോസിയേറ്റ് ഡയറക്ടര്‍- മനീഷ് യാത്ര, പശ്ചാത്തല സംഗീതം - പാരീസ് വി ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍- വിഷ്ണു പ്രമോദ്, അജയ് ലേ ഗ്രാന്‍റ്, കളറിസ്റ്റ്- സാജിത് വി പി, ഗാനരചന-അജീഷ് ദാസന്‍, സംഗീതം- രാജേഷ് വിജയ്, ഗായിക- സിത്താര കൃഷ്ണകുമാര്‍, കാസ്റ്റിംഗ് ഡയറക്ടര്‍- ശ്രീജിത്ത് സുന്ദരം, മേക്കപ്പ്- ഷിജു ഫറോക്ക്, വസ്ത്രാലങ്കാരം- എ ശോഭില, വി പി ശ്രീജിഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിത്തു, ക്യാമറ അസോസിയേറ്റ്- ചന്തു മേപ്പയ്യൂര്‍, സച്ചിന്‍ രാമചന്ദ്രന്‍, ക്യാമറ അസിസ്റ്റന്‍റ്- വിപിന്‍ പേരാമ്പ്ര, അസിസ്റ്റന്‍റ് ഡയറക്ടേഴ്സ്- രാഹുല്‍ എൻ.ബി, വിഷ്ണു പ്രമോദ്, ഗഫര്‍ ഹരീഷ് റയറോം, കലാസംവിധാനം-പി ഗൗതം, പി ദേവിക, പി ആര്‍ ഒ- പി ആര്‍ സുമേരന്‍, പ്രൊഡക്ഷന്‍ മാനേജര്‍- പി. അൻജിത്ത്, ലൊക്കേഷന്‍ മാനേജര്‍- ഷാജി മൈത്രി, ക്രിയേറ്റീവ് സപ്പോര്‍ട്ട്- എ സക്കീര്‍ഹുസൈന്‍, സ്റ്റില്‍സ്- എബിന്‍ സോമന്‍, കെ വി ശ്രീജേഷ്, ടൈറ്റില്‍ കെന്‍സ് ഹാരിസ്, ഡിസൈന്‍സ്- അമീര്‍ ഫൈസല്‍, സബ് ടൈറ്റില്‍സ്- എസ് മുരളീകൃഷ്ണന്‍, ലീഗല്‍ അഡ്വൈസര്‍- പി ബി റിഷാദ്, മെസ് കെ വസന്തന്‍, ഗതാഗതം- രാഹുല്‍ രാജീവ്, പ്രണവ് എന്നിവരാണ് അണിയറപ്രവര്‍ത്തകര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.