'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം' ഒ.ടി.ടി റിലീസ് പരിഗണിക്കുന്നുവെന്ന് ആന്‍റണി പെരുമ്പാവൂർ
text_fieldsതിരുവനന്തപുരം: മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം ഒ.ടി.ടി റിലീസിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. റിലീസുമായി ബന്ധപ്പെട്ട് ആമസോൺ പ്രൈമുമായി അണിയറ പ്രവർത്തകർ ചർച്ചനടത്തി വരികയാണെന്ന് ആന്‍റണി പെരുമ്പാവൂർ പറഞ്ഞു. മരക്കാറിന് മികച്ച ഫീച്ചർ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇനിയും കാത്തിരിക്കാൻ സാധിക്കില്ല. തീയറ്റർ അല്ലെങ്കിൽ ഓ.ടി.ടി. അനുകൂല സാഹചര്യമൊരുക്കിയാൽ തീയറ്ററുകളിൽ റിലീസ് ചെയ്യും. ഇല്ലെങ്കിൽ മറ്റുവഴികളെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
തിയേറ്ററിലേ സിനിമ റിലീസ് ചെയ്യുകയുള്ളൂവെന്നായിരുന്നു അണിയറ പ്രവർത്തകർ പറഞ്ഞിരുന്നത്. എന്നാൽ തിയേറ്ററുകൾ തുറന്നാലും അൻപത് ശതമാനം പേർക്ക് മാത്രം പ്രവേശനം അനുവദിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഒ.ടി.ടിയിൽ റിലീസ് ചെയ്യാനൊരുങ്ങുന്നത്. സർക്കാർ നിർദ്ദേശം അനുസരിച്ച് 50 ശതമാനം ആളുകളെ മാത്രമാണ് തീയറ്ററുകളിൽ പ്രവേശിപ്പിക്കാൻ കഴിയുന്നത്. ഈ സാഹചര്യത്തിൽ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത് ലാഭകരമായിരിക്കില്ലന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
അതേസമയം, സിനിമ ഒ.ടി.ടിയില്‍ റിലീസ് ചെയ്യില്ലെന്നും തിയറ്ററില്‍ തന്നെ എത്തുമെന്നും കഴിഞ്ഞ ദിവസവും ഫിയോക് ഭാരവാഹികൾ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.