ബോക്സറായി ആന്റണി പെപ്പെ;'ദാവീദ്'
text_fieldsരണ്ട് മാസത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിൽ ആന്റണി വര്‍ഗീസ് ചിത്രം 'ദാവീദ്' പൂർത്തിയായി. ആഷിഖ് അബു എന്ന ബോക്സറായിട്ടാണ് ആന്റണി പെപ്പെ ചിത്രത്തിലെത്തുന്നത്.
ബോക്സിങ്ങിൻ്റെ പശ്ചാതലത്തിലാണെങ്കിലും ഒരച്ഛൻ മകൾക്ക് വേണ്ടി കളത്തിലിറങ്ങുന്ന ഒരു ഫാമിലി ഓറിയൻ്റഡ് കഥയാണിതെന്ന് സംവിധായകൻ ഗോവിന്ദ് വിഷ്ണു പറഞ്ഞു. ഫാമിലിക്ക് വേണ്ടി കോമ്പാക്റ്റിനിറങ്ങുന്ന ഒരാളുടെ കഥയാണിത്. വിജയരാഘവൻ അവതരിപ്പിക്കുന്ന കഥാപാത്രം കോഴിക്കോട് ബോക്സിങ് ഗ്രാമമായ പൂളാടിക്കുന്നിൽ യഥാർഥത്തിൽ ജീവിച്ചിരുന്ന രാഘവൻ എന്ന ബോക്സിങ് കോച്ചാണ്. സംവിധായകനും ദീപു രാജീവും കൂടിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
ഒരു കോളനിയുടെ പശ്ചാതലത്തിൽ പ്രാന്തവൽക്കരിക്കപ്പെട്ട സമൂഹത്തിലെ ഒരു ചെറുപ്പക്കാരന്‍റെ നല്ല മുഖം വ്യക്തമാക്കുകയാണ് സിനിമയെന്ന് തിരക്കഥാകൃത്തിലൊരാളായ ദീപു രാജീവ് പറഞ്ഞു.
സെഞ്ച്വറി മാക്‌സ്, ജോണ്‍ ആൻഡ് മേരി പ്രൊഡക്ഷന്‍സ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോ ജോസഫ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം. ലിജോ മോള്‍, സൈജു കുറുപ്പ്, വിജയരാഘവന്‍, മോ ഇസ്മയിൽ, കിച്ചു ടെലസ്, ജെസ് കുക്കു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
നിരവധി മാര്‍ഷ്യല്‍ ആര്‍ടിസ്റ്റുകളും അഭിനയിക്കുന്നുണ്ട്. സംസ്ഥാന പുരസ്‌കാര ജേതാവ് ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീതം.കമാറ: സാലു കെ. തോമസ്. എഡിറ്റിംഗ്: രാകേഷ് ചെറുമഠം, പ്രൊഡക്ഷന്‍ ഡിസൈനര്‍: രാജേഷ് പി. വേലായുധന്‍, സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, ലൈന്‍ പ്രൊഡ്യൂസര്‍: ഫെബി സ്റ്റാലിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നോബിള്‍ ജേക്കബ്, ചീഫ് അസോസിയേറ്റ് സുജിന്‍ സുജാതന്‍, കോസ്റ്റ്യൂം മെര്‍ലിന്‍ ലിസബത്ത്, ജോര്‍ജ്, മാര്‍ക്കറ്റിങ്: അക്ഷയ് പ്രകാശ്, അഖില്‍ വിഷ്ണു. പബ്ലിസിറ്റി: ടെന്‍പോയിന്റ്. ചിത്രം ഉടൻ തിയറ്ററുകളിലെത്തുമെന്ന് സംവിധായകനും തിരക്കഥാകൃത്തും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.