വിശാൽ ഭരദ്വാജിന്റെ ഹ്രസ്വചിത്രത്തെ പ്രകീർത്തിച്ച് ആപ്പിൾ സി.ഇ.ഒ ടിം കുക്ക്
text_fieldsവിശാൽ ഭരദ്വാജിന്റെ സയൻസ്-ഫിക്ഷൻ ഹ്രസ്വചിത്രത്തെ പ്രകീർത്തിച്ച് ആപ്പിൾ സി.ഇ.ഒ ടിം കുക്ക്. പൂർണമായും ഐഫോൺ 14 പ്രോ ഉപയോഗിച്ച് ചിത്രീകരിച്ച് 'ഫർസാത്' എന്ന ചിത്രത്തിനാണ് പ്രശംസ. യുട്യൂബിലാണ് ഹ്രസ്വചിത്രം റിലീസായത്. ഇഷാൻ ഖാട്ടർ, വാമിക ഗാബി എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്. നിഷാന്ത് എന്ന് പേരുള്ള യുവാവിന് ഭാവി പ്രവചിക്കാൻ കഴിയുന്ന ഉപകരണം ലഭിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
സിനിമ മനോഹരമാണെന്നും അതിന്റെ ഛായഗ്രഹണവും കൊറിയോഗ്രഫിയും മികച്ചതാണെന്നും ടിം കുക്ക് പറഞ്ഞു. ട്വിറ്ററിലാണ് ടിം കുക്ക് ഇക്കാര്യങ്ങൾ പങ്കുവെച്ചത്. ഷോർട്ട്ഫിലിം ഫെബ്രുവരി മൂന്നിന് ആപ്പിൾ പുറത്തിറക്കുകയും ചെയ്തു. ഷോർട്ട് ഫിലിമിന്റെ യുട്യൂബ് ലിങ്ക് ടിം കുക്ക് പങ്കുവെച്ചിട്ടുണ്ട്.
ഇതാദ്യമായല്ല ഐഫോൺ ഉപയോഗിച്ച് ഷോർട്ട് ഫിലിം നിർമ്മിക്കുന്നത്. പെങ് ഫി സംവിധാനം ചെയ്ത് 17 മിനിറ്റ് ദൈർഘ്യമുള്ള ചൈനീസ് ന്യൂ ഇയർ-ത്രു ഫൈവ് പാസസ് എന്ന ചിത്രവും ഐഫോൺ ഉപയോഗിച്ച് ചിത്രീകരിച്ചിരുന്നു. 2021ലെ ലൈഫ് ഈ ബട്ട് എ ഡ്രീം എന്ന ചിത്രം ഐഫോൺ 13 ഉപയോഗിച്ചാണ് ചിത്രീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.