കാൻ ചലച്ചിത്രമേള; ഇന്ത്യൻ സംഘത്തിൽ എ. ആർ റഹ്മാനും നയൻതാരയും
text_fieldsന്യൂഡൽഹി: ഫ്രാൻസിലെ കാൻ ചലച്ചിത്രമേളയുടെ ആദ്യദിനം റെഡ് കാർപ്പെറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രശസ്ത സംഗീത സംവിധായകൻ എ.ആർ റഹ്മാനും നടി നയൻതാരയും. ഈ മാസം 17നാരംഭിക്കുന്ന മേളയുടെ ഉദ്ഘാടന ദിനത്തിൽ ഇന്ത്യയുടെ പ്രതിനിധിസംഘത്തെ വാർത്താവിതരണ മന്ത്രി അനുരാഗ് ഠാക്കൂർ നയിക്കും.
എ.ആർ റഹ്‌മാൻ, റിക്കി കെജ്, ഗായകൻ മമെ ഖാൻ, സംവിധായകൻ ശേഖർ കപൂർ, നടന്മാരായ അക്ഷയ് കുമാർ, നവാസുദ്ദീൻ സിദ്ദിഖി, മാധവൻ, നടിമാരായ നയൻതാര, പൂജ ഹെഡ്‌ഗെ, തമന്ന ഭാട്ടിയ, വാണി ത്രിപാഠി, സെൻസർബോർഡ് ചെയർമാൻ പ്രസൂൺ ജോഷി എന്നിവരാണ് ഇന്ത്യൻ പ്രതിനിധി സംഘത്തിലുണ്ടാവുക.
ഉദ്ഘാടനരാവിൽ ഇന്ത്യയാണ് ഫോക്കസ് രാജ്യം. ഇന്ത്യൻ സിനിമയും സംസ്കാരവും മുൻനിർത്തിയുള്ള അവതരണങ്ങളുണ്ടാകും. ചലച്ചിത്രമേളയുടെ ഭാഗമായുള്ള ഫിലിം മാർക്കറ്റിൽ ആദ്യ 'കൺട്രി ഓഫ് ഓണർ' അംഗീകാരവും ഇന്ത്യക്കാണ്. പ്രശസ്ത സംവിധായകരായ റബേക്ക ഹാൾ, അസ്ഗർ ഫർഹാദി എന്നിവരടങ്ങിയ എട്ടംഗ ജൂറിയിൽ ബോളിവുഡ് താരം ദീപിക പദുകോണും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.