പ്രശസ്ത സംവിധായകൻ ഫെർണാണ്ടോ സൊളാനസ് കോവിഡ് ബാധിച്ച് മരിച്ചു
text_fieldsപാരിസ്: ലോകപ്രശസ്ത അർജൻറീനിയൻ ചലചിത്ര സംവിധായകൻ ഫെർണാണ്ടോ പിനോ സൊളാനസ് അന്തരിച്ചു. യുനെസ്കോയിൽ അർജൻറീനയുടെ അംബാസഡറായിരിക്കെയാണ് കോവിഡ് ബാധിച്ചുള്ള മരണം. ഏകാധിപത്യത്തിനെതിരെ രാജ്യത്ത് ഒളിവിലിരുന്നു കൊണ്ട് അദ്ദേഹം ഷൂട്ട് ചെയ്ത 'ഹവർ ഓഫ് ഫർണസ്' എന്ന ഒറ്റചിത്രം മതി ലോക സിനിമ ചരിത്രത്തിൽ സൊളാനസിനെ അടയാളപ്പെടുത്താൻ.
84 വയസുണ്ടായിരുന്ന അദ്ദേഹം കോവിഡ് ബാധിച്ചതിനെ തുടർന്ന് ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. തനിക്കും ഭാര്യ അംഗലെ കൊറീയക്കും ഫ്രാൻസിൽ വെച്ച് കോവിഡ് ബാധിച്ചതായി ഒക്ടോബർ 16ന് ട്വിറ്ററിലൂടെ സൊളാനസ് അറിയിച്ചിരുന്നു. അഞ്ച് ദിവസങ്ങൾക്ക് ശേഷം ആരോഗ്യ വിവരം ട്വിറ്ററിലൂടെ തന്നെ അദ്ദേഹം അറിയിച്ചു. 'കോവിഡ് വിട്ടുമാറിയിട്ടില്ല..താൻ അതിനെ പ്രതിരോധിക്കുന്നുണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ, ദിവസങ്ങൾക്കകം മരണം സ്ഥിരീകരിക്കുകയായിരുന്നു.
ലാ ഹോറ ഡി ലോസ് ഹോർനോസ് (ദി ഹവർ ഓഫ് ഫർണസ്) (1968), ടാംഗോസ്: എൽ എക്സിലിയോ ഡി ഗാർഡൽ (1985), സർ (1988), എൽ വയജെ (1992), ലാ ന്യൂബ് (1998), മെമ്മോറിയ ഡെൽ സാക്വിയോ ( 2004), തുടങ്ങിയവയാണ് സൊളാനസിെൻറ പ്രധാന ചിത്രങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.