'അതിജീവിതകൾ ഇനി ഉണ്ടാകാതിരിക്കട്ടെ', അരിവാൾ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
text_fieldsഷൈജു ടി ഹംസ, ജാനകി സുധീർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രശസ്ത നടനായ അനീഷ് പോൾ സംവിധാനം ചെയ്യുന്ന ചിത്രമാണ് അരിവാൾ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഹണി റോസ്, കൈലാഷ് എന്നിവരുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് റിലീസ് ചെയ്തത്.അതിജീവിതകൾ ഇനി ഉണ്ടാകാതിരിക്കട്ടെ എന്ന ശീർഷകത്തോടെയാണ് പോസ്റ്റർ പുറത്തു വന്നിരിക്കുന്നത്.
പുതുമുഖങ്ങളായ ശ്രീജ സംഘകേളി, പ്രദീപ് ശ്രീനിവാസൻ,യൂനസ്, നവനീത്, അനീഷ് പോൾ, അനിത തങ്കച്ചൻ, ജോവിതജൂലിയറ്റ്,സുമിത കാർത്തിക, ശ്രുതി, ജിത മത്തായി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സമൂഹത്തിൽ അടിച്ചമർത്തപ്പെട്ട ആദിവാസി സമൂഹം നേരിടേണ്ടിവരുന്ന യാതനകളും അവരുടെ ചെറുത്തുനിൽപ്പിന്റെ കഥയാണ് അരിവാൾ എന്ന ചിത്രം. വയനാടിന്റെ പശ്ചാത്തലത്തിൽ ചിത്രീകരണം പൂർത്തിയായ അരിവാൾ ഉടൻ തിയറ്ററുകളിൽ എത്തും.
ഹരിപ്പാട് ഹരിലാലാണ് ചിത്രത്തിന്റെ രചന കൈകാര്യം ചെയ്തിരിക്കുന്നത്. എ പി സി പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അജിത് സുകുമാരനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്, ഗാന രചന ജയമോഹൻ കൊ ടുങ്ങല്ലൂർ, ആലാപനം രേണുക വയനാട്. ആദിവാസി ഗോത്രത്തിൽ ജനിച്ചു വളർന്ന രേണുക പാടുന്ന ആദ്യ മലയാള സിനിമയാണ് "അരിവാൾ".
തച്ചിലേടത്ത് ചുണ്ടൻ,പഞ്ചാബി ഹൗസ്, പുതുക്കോട്ടയിലെ പുതുമണവാളൻ,രഥോത്സവം, ലേലം തുടങ്ങി മുപ്പതോളം സിനിമകളിൽ സ്വഭാവ നടനായി വേഷമിട്ട അനീഷ് പോളിന്റെ ആദ്യ സിനിമ സംവിധാന സംരംഭമാണിത്. നിരവധി ഷോർട്ട് ഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.