ആർക്കറിയാമിലെ 'ദൂരെ മാറി' എന്ന് തുടങ്ങുന്ന പ്രോമോ വീഡിയോ സോങ്ങ് പുറത്തിറങ്ങി
text_fieldsകൊച്ചി: ബിജു മേനോൻ, പാർവതി തിരുവോത്ത്, ഷറഫുദ്ധീൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്ന ആർക്കറിയാമിലെ 'ദൂരെ മാറി' എന്ന് തുടങ്ങുന്ന പ്രോമോ വീഡിയോ സോങ്ങ് പുറത്തിറങ്ങി. ഒ.എസ്. ഉണ്ണികൃഷ്ണൻ എഴുതിയ വരികൾക്കു സംഗീതം നൽകിയിരിക്കുന്നത് പ്രശാന്ത് പ്രഭാകറാണ്. ജി. ശ്രീരാമും, വൈക്കം വിജയലക്ഷ്മിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
സാനു ജോൺ വർഗീസ് സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് മൂൺഷോട്ട് എന്‍റർടൈൻമെൻസിന്‍റെയും ഒ.പി.എം ഡ്രീം മിൽ സിനിമാസിന്‍റെയും ബാനറിൽ സന്തോഷ് ടി കുരുവിളയും, ആഷിഖ് അബുവുമാണ്. നേരത്തെയിറങ്ങിയ രണ്ടു ടീസറുകളും ട്രെയ്‌ലറും,'ചിരമഭയമീ' എന്ന് തുടങ്ങുന്ന ആദ്യ വീഡിയോ ഗാനവും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസും, രാജേഷ് രവിയും, അരുൺ ജനാർദ്ദനനും ചേർന്നാണ്. ജി. ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. പശ്ചാത്തല സംഗീതം നൽകി അവതരിപ്പിച്ചിരിക്കുന്നത് ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രശസ്തനായ സംഗീതജ്ഞൻ സഞ്ജയ് ദിവേച്ഛയാണ്. രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് പ്രൊഡക്ഷൻ ഡിസൈനർ. ആർട്ട് ഡയറക്ടർ ജ്യോതിഷ് ശങ്കറാണ്. സമീറ സനീഷ് വസ്ത്രാലങ്കാരവും രഞ്ജിത്ത് അമ്പാടി മേക്കപ്പും കൈകാര്യം ചെയ്തിരിക്കുന്നു. അരുൺ സി തമ്പിയും സന്ദീപ രക്ഷിതും എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ആയ ചിത്രത്തിന്‍റെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ വാവയാണ്. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷൻ കൺട്രോളർ. പരസ്യകല ഓൾഡ് മങ്ക്സാണ് നിർവഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.