തമിഴ് കലാസംവിധായകൻ മിലൻ അന്തരിച്ചു; അജിത്ത് സിനിമയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു അന്ത്യം
text_fieldsതമിഴ് കലാസംവിധായകൻ മിലൻ(54) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. നടൻ അജിത്തിന്റെ പുതിയ ചിത്രമായ വിടാമുയർച്ചിയുടെ ചിത്രീകരണത്തിനിടെയാണ് അന്ത്യം.
ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി അസെര്‍ബെയ്‍ജാനിലായിരുന്നു മിലൻ. ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം അറിഞ്ഞ ഉടൻ അജിത്തും സംവിധായകൻ മഗിഷ് തിരുമേനിയും ഛായാഗ്രാഹകൻ നീരവ് ഷായും ആശുപത്രിയിൽ എത്തിയിരുന്നു.
അജിത്തുമായി വളരെ അടുത്ത ബന്ധമാണ് മിലനുള്ളത്. ബില്ല, വീരം, വേതാളം തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകൻ മിലനായിരുന്നു. 30ഓളം സിനിമകളിൽ കലാസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. സൂര്യയുടെ പുതിയ ചിത്രമായ കങ്കുവയുടെ കലാസംവിധായകനും മിലനാണ്.
മിലന്റെ മൃതദേഹം ചെന്നൈയിലേക്ക് എത്തിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആരംഭിച്ചതായാണ് വിവരം. ഇതിനായി ഇന്ത്യൻ എംബസിയെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.