Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right‘2018’​ലെ കലാസംവിധാന...

‘2018’​ലെ കലാസംവിധാന മികവിൽ മോഹന്‍ദാസിന് നേട്ടം

text_fields
bookmark_border
Mohandas
cancel
camera_alt

മോ​ഹ​ൻ​ദാ​സ്

മ​ണ്ണാ​ര്‍ക്കാ​ട്: ജൂ​ഡ് ആ​ന്റ​ണി സം​വി​ധാ​നം​ചെ​യ്ത ‘2018’ എ​ന്ന ചി​ത്ര​ത്തി​ലെ മി​ക​വി​ന് മി​ക​ച്ച ക​ലാ​സം​വി​ധാ​യ​ക​നു​ള്ള സം​സ്ഥാ​ന പു​ര​സ്‌​കാ​രം നേ​ടി​യ മ​ണ്ണാ​ര്‍ക്കാ​ട് മു​ക്ക​ണ്ണം പ​ള്ള​ക്കോ​ട്ടി​ല്‍ വീ​ട്ടി​ല്‍ മോ​ഹ​ന്‍ദാ​സി​നി​ത് അ​ർ​ഹി​ക്കു​ന്ന അം​ഗീ​കാ​രം. 24 വ​ര്‍ഷം മു​മ്പ്​ സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് സം​വി​ധാ​നം ചെ​യ്ത ‘കൊ​ച്ചു കൊ​ച്ചു സ​ന്തോ​ഷ​ങ്ങ​ൾ’ സി​നി​മ​യി​ല്‍ ക​ലാ​സം​വി​ധാ​ന സ​ഹാ​യി​യാ​യാ​ണ് മോ​ഹ​ന്‍ദാ​സി​ന്റെ അ​ര​ങ്ങേ​റ്റം. ഇ​തി​ന​കം 38 സി​നി​മ​ക​ള്‍ക്ക് ക​ലാ​സം​വി​ധാ​ന​മൊ​രു​ക്കി. ക​ലാ​ഭ​വ​ന്‍ മ​ണി​യും ബി​ജു മേ​നോ​നും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തി​യ, ബി​ജു വ​ര്‍ക്കി സം​വി​ധാ​നം​ചെ​യ്ത ‘ഓ​റ​ഞ്ച്’ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് സ്വ​ത​ന്ത്ര ക​ലാ​സം​വി​ധാ​യ​ക​നാ​യ​ത്. പി​ന്നീ​ട് നി​ര​വ​ധി മി​ക​ച്ച സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​യി. ത​ത്സ​മ​യം ഒ​രു പെ​ണ്‍കു​ട്ടി, സ്പാ​നി​ഷ് മ​സാ​ല, ഡ​യ​മ​ണ്ട് നെ​ക് ലെ​സ്, പു​ള്ളി​പ്പു​ലി​യും ആ​ട്ടി​ന്‍കു​ട്ടി​യും തു​ട​ങ്ങി​യ​വ ഉ​ദാ​ഹ​ര​ണം. ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട മാ​മാ​ങ്കം, ലൂ​സി​ഫ​ര്‍, അ​യ്യ​പ്പ​നും കോ​ശി​യും എ​ന്നി​വ​യി​ലൂ​ടെ മി​ക​വ് തെ​ളി​യി​ച്ചു. ആ​ദ്യ​മാ​യാ​ണ് സം​സ്ഥാ​ന പു​ര​സ്‌​കാ​രം ല​ഭി​ക്കു​ന്ന​തെ​ന്നും ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും മോ​ഹ​ന്‍ദാ​സ് പ​റ​ഞ്ഞു. ഗോ​പാ​ല​ന്‍-​മാ​ധ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് മോ​ഹ​ന്‍ദാ​സ്. നൃ​ത്താ​ധ്യാ​പി​ക​യാ​യ ര​ജി​ത​യാ​ണ് ഭാ​ര്യ. പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍ഥി​നി ഐ​ശ്വ​ര്യ, മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍ഥി അ​ഭി​ഷേ​ക് എ​ന്നി​വ​രാ​ണ് മ​ക്ക​ള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Art director2018 movieKerala Film Award 2024
News Summary - Art Director Mohandas
Next Story