ആര്യ വീണ്ടുമെത്തുന്നു; റീ റിലീസിനൊരുങ്ങി 'ആര്യ 2'
text_fieldsറൊമാന്റിക് ഡ്രാമ ഴോണറിൽ എത്തി ബോക്സ് ഓഫീസിൽ വൻ വിജയമായ ചിത്രമാണ് സുകുമാർ സംവിധാനം ചെയ്ത് അല്ലു അർജുൻ നായകനായ ആര്യ 2. കേരളത്തിലും വലിയ സ്വീകരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിലെ ഗാനങ്ങളും അല്ലു അർജുന്‍റെ പ്രകടനവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ കേരളത്തിലെ അല്ലു അർജുൻ ആരാധകർക്ക് ഒരു സന്തോഷ വാർത്ത.
അല്ലു അർജുന്റെ പിറന്നാൾ പ്രമാണിച്ച് ഏപ്രിൽ ആറിന് ആര്യ 2 കേരളത്തിൽ റീ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ മലയാളം, തെലുങ്ക് വേർഷനുകൾ കേരളത്തിൽ റീ റിലീസ് ചെയ്യും. ഇ4 എന്‍റർടെയ്ൻമെന്‍റ് ആണ് സിനിമ വീണ്ടും കേരളത്തിൽ എത്തിക്കുന്നത്. സിനിമയിലെ അല്ലു അർജുന്‍റെ ഡാൻസൊക്കെ ഇന്നും യുവാക്കൾക്കിടയിൽ ആവേശമാണ്. ടി.പ്രകാശ്, ചന്ദ്രശേഖർ ടി.രമേഷ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.
പുഷ്പ 2 എന്ന സൂപ്പർഹിറ്റ് സിനിമക്ക് വേണ്ടിയാണ് സുകുമാറും അല്ലു അർജുനും അവസാനമായി ഒന്നിച്ചത്. ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് പുഷ്പ 2. ആഗോളതലത്തിൽ അല്ലു അർജുന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ സിനിമയാണ് പുഷ്പ 2.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.