Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകൂടെ നിന്നവർക്ക്...

കൂടെ നിന്നവർക്ക് നന്ദി, കാര്യങ്ങൾ അറിയാതെ നൊമ്പരപ്പെടുത്താൻ ശ്രമിച്ചവരോട് പരിഭവമില്ല -ആശ ശരത്ത്

text_fields
bookmark_border
Asha Sharath Pens  Emotinal Note About  Fake Contraversy About Spices Producer Company
cancel

സ്പൈസസ് പ്രൊഡ്യൂസർ കമ്പനിയുമായി ബന്ധപ്പെടുത്തി തനിക്കെതിരെ പ്രചരിച്ച വ്യാജ വാർത്തയിൽ പ്രതികരിച്ച് നടി ആശ ശരത്ത്. വ്യാജ വാർത്തകൾ ചമച്ച് നടത്തിയ നുണപ്രചരണങ്ങളെ അതിജീവിച്ച് എനിക്കൊപ്പം നിന്ന എല്ലാവർക്കും നന്ദിയുണ്ടെന്നും കാര്യങ്ങൾ അറിയാതെ നൊമ്പരപ്പെടുത്താൻ ശ്രമിച്ചവരോട് പരിഭവമില്ലെന്നും ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പൈസസ് പ്രൊഡ്യൂസർ കമ്പനിയുടെ വാർത്തക്കുറിപ്പും ആശ ശരത്ത് പങ്കുവെച്ചിട്ടുണ്ട്.

'നന്ദി....സ്നേഹിച്ചവർക്ക് ഒപ്പം നിന്നവർക്ക്.
പ്രിയപ്പെട്ടവരെ, കഴിഞ്ഞ ദിവസം ചില സമൂഹ മാധ്യമങ്ങൾ വ്യാജ വാർത്തകൾ ചമച്ച് നടത്തിയ നുണപ്രചരണങ്ങളെ അതിജീവിച്ച് എനിക്കൊപ്പം നിന്ന പ്രിയപ്പെട്ടവർക്ക് ഹൃദയംകൊണ്ടെഴുതിയ നന്ദി രേഖപ്പെടുത്തുന്നു. കാര്യങ്ങൾ അറിയാതെ നൊമ്പരപ്പെടുത്താൻ ശ്രമിച്ചവരോടും പരിഭവം തെല്ലുമില്ല! ഒരു സ്ഥാപിത താൽപര്യക്കാരെയും ഈ നാട് സംരക്ഷിച്ചിട്ടുമില്ല. ഇനിയും കൂടെയുണ്ടാകണം.സ്നേഹത്തോടെ..ആശാ ശരത്ത്'- ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

സ്പൈസസ് പ്രൊഡ്യൂസർ കമ്പനി പുറത്തിറക്കിയ കുറിപ്പ്

ഞങ്ങളുടെ ഉടമസ്ഥതയിലുള്ള സ്പൈസസ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് (SPC Ltd), ഫ്രീ യുവർ മൈൽഡ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, പ്രാണാ ഇൻസൈറ്റ് എന്നീ സ്ഥാപനങ്ങളുമായി സിനിമാ താരം ആശാ ശരത്തിനെ ബന്ധിപ്പിച്ച് തെറ്റായ ഓൺലൈൻ വാർത്തകൾ പ്രചരിപ്പിക്കുന്നതിനാൽ ഈ നോട്ടിസ് പ്രസിദ്ധീകരിക്കുന്നതാകുന്നു. മേൽപ്പറഞ്ഞ സ്ഥാപനങ്ങൾ പൂർണമായും ഞങ്ങളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ഉള്ളതാകുന്നു. സിനിമാ താരം ആശാ ശരത്ത് ടി സ‌്ഥാപനങ്ങളുടെ ഉടമസ്ഥയോ, ഷെയർഹോൾഡറോ, ഡയറക്‌ടർ ബോർഡ് അംഗമോ, പ്രമോട്ടറോ, പ്രചാരകയോ അല്ലാത്തതാണ്.

പ്രാണാ ഇൻസൈറ്റ് ആപ്പിന്റെ ഒരു പ്രോഗ്രാമിൽ നർത്തകിയും, സിനി ആർട്ടിസ്‌റ്റും എന്ന നിലയിൽ ആശ ശരത്ത് അതിഥിയായി പങ്കെടുക്കുകയും ഞങ്ങൾ ആവശ്യപ്പെട്ട പ്രകാരം കോവിഡ് കാലഘട്ടത്തിൽ കലാപഠനം സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് നൃത്തം, സംഗീതം, കഥകളി, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങി വിവിധയിനം കലകളുടെ ക്ലാസുകൾ ഷൂട്ട് ചെയ്‌ത് കല ഓൺലൈൻ ആയി അഭ്യസിക്കുന്നതിന് വേണ്ട ക്ലാസുകളുടെ കണ്ടന്റ് നൽകി എന്നതല്ലാതെ അവർക്ക് ഞങ്ങളുടെ സ്ഥാപനങ്ങളുമായി യാതൊരു പങ്കാളിത്തവും ഇല്ലാ എന്ന വിവരം അറിയിക്കുന്നു. ഞങ്ങളുടെ മേൽ പറഞ്ഞ സ്‌ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന രീതിയിൽ അപകീർത്തികരമായ വ്യാജ വാർത്തകൾ പ്രചരിച്ചതിൽ അവർക്കുണ്ടായ മനോവിഷമത്തിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.

ആശ ശരത്തിന് ബന്ധമുള്ള സ്പൈസസ് പ്രൊഡ്യൂസർ കമ്പനി ഓൺലൈൻ തട്ടിപ്പ് നടത്തി ആളുകളെ കബളിപ്പിച്ചുവെന്നായിരുന്നു സമൂഹ മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചത്. നടിക്ക് ഈ കമ്പനിയിൽ ഷെയർ ഉണ്ടെന്നും പ്രാണ ഡാൻസ് ആപ്പും ഇതിന്റെ ഭാഗമാണെന്നായിരുന്നു ആരോപണം.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Movie NewsAsha Sharath
News Summary - Asha Sharath Pens Emotinal Note About Fake Contraversy About Spices Producer Company
Next Story