Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഒടിടി റിലീസ്​...

ഒടിടി റിലീസ്​ ചെയ്യുന്നവർക്ക്​ തിയറ്ററില്ലെന്ന്​​ ഫിയോക്​;​ പ്രതിഷേധവുമായി ആശിഖ്​ ഉസ്​മാനും വിജയ്​ ബാബുവും

text_fields
bookmark_border
ഒടിടി റിലീസ്​ ചെയ്യുന്നവർക്ക്​ തിയറ്ററില്ലെന്ന്​​ ഫിയോക്​;​ പ്രതിഷേധവുമായി ആശിഖ്​ ഉസ്​മാനും വിജയ്​ ബാബുവും
cancel

ആ​േൻറാ ജോസഫ്​ നിർമിച്ച്​ ടോവിനോ തോമസ് നായകനാവുന്ന കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റഴ്സ് എന്ന ചിത്രമൊഴികെ ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് നിശ്ചയിച്ചവരുടെ സിനിമകള്‍ക്ക് തിയേറ്റര്‍ റിലീസ് അനുവദിക്കേണ്ട എന്ന തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്‍റെ തീരുമാനത്തിനെതിരെ പ്രതികരണവുമായി നിര്‍മാതാക്കള്‍. വിജയ്​ ബാബു, ആശിഖ്​ ഉസ്​മാൻ എന്നിവരാണ്​ പ്രതിഷേധവുമായി രംഗത്തെത്തിയത്​.

ഫിയോക്​ പുറത്തുവിട്ട വാർത്താ കുറിപ്പ്​ പങ്കുവെച്ചുകൊണ്ട്​ 'ഈ കൊറോണ കാലത്ത് ഞങ്ങളെ ചിരിപ്പിച്ചതിന് നന്ദി'; എന്നാണ് ആഷിഖ് ഉസ്മാന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. രജിഷ വിജയന്‍-ഷൈന്‍ ടോം ചാക്കോ കൂട്ടുക്കെട്ടില്‍ ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്ത് പുറത്തിറക്കുന്ന ലവ് എന്ന സിനിമയുടെ നിര്‍മാതാവാണ്​ ആഷിഖ് ഉസ്മാന്‍. കോവിഡ് ആരംഭിച്ചതിന് ശേഷം സംസ്ഥാനത്ത് ചിത്രീകരണം ആരംഭിച്ച്- അവസാനിച്ച ആദ്യത്തെ ചിത്രമാണ് 'ലവ്'. പൂര്‍ണമായും ഇന്‍റീരിയറില്‍ ചിത്രീകരിച്ച സിനിമ ഒ.ടി.ടി പ്ലാറ്റ്ഫോമുകളെ ഉന്നമിട്ടാണ് നിര്‍മിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. മലയാളത്തിലെ ആദ്യ ഒ.ടി.ടി പ്ലാറ്റ്ഫോം റിലീസായ സൂഫിയും സുജാതയും എന്ന സിനിമയുടെ നിര്‍മാതാവായ വിജയ് ബാബു ഒരു സ്​മൈലി ഇട്ടുകൊണ്ടാണ്​ പ്രതികരിച്ചത്​.

ഫിയോകിന്‍റെ തീരുമാനത്തിനെതിരെ നേരത്തെ സംവിധായകനും നിര്‍മാതാവുമായ ആഷിഖ് അബുവും രംഗത്തുവന്നിരുന്നു. 'ലോകം മുഴുവനുള്ള മനുഷ്യർ ഒരു മഹാവ്യാധിയെ അതിജീവിക്കാൻ പൊരുതുമ്പോൾ കേരളത്തിൽ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ ! പാവം ആ​േൻറാ ജോസഫിന് ഇളവനുവദിച്ചിട്ടുണ്ട്. അദ്ദേഹം രക്ഷപെട്ടു. ബാക്കിയുള്ളവർക്ക് പണികിട്ടും. സിനിമ തീയറ്റർ കാണില്ല. ജാഗ്രതൈ !'; എന്നാണ് ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചു.

ആ​േൻറാ ജോസഫ് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് റിലീസിന് അനുമതി തേടി ഫിലിം ചേംബറിനെയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെയും ഫിയോക്കിനെയും സമീപിച്ചിരുന്നു. തിയറ്റര്‍ റിലീസിന് മുമ്പ് പൈറസി നേരിട്ട കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ഇനിയും നീണ്ടുപോയാല്‍ വന്‍ സാമ്പത്തിക നഷ്ടമുണ്ടാകുന്നത് പരിഗണിച്ചാണ്​ റിലീസ് ചെയ്യാന്‍ അനുവാദം നല്‍കുന്നതെന്ന്​ ഫിയോക്​ ജനറൽ സെക്രട്ടറി എംസി ബോബി ഒപ്പുവച്ച കത്തില്‍ പറയുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vijay babuKhalid Rahmanashiq Usmanott release
Next Story