ഏഷ്യൻ ഫിലിം അവാർഡ്: 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' മികച്ച ചിത്രം
text_fields2025ലെ ഏഷ്യൻ ഫിലിം അവാർഡിൽ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' മികച്ച ചിത്രം. ഹോങ്കോങ്ങിലെ വെസ്റ്റ് കൗലൂൺ കൾച്ചറൽ ഡിസ്ട്രിക്റ്റിലെ സിക് സെന്ററിൽ വെച്ചാണ് ചടങ്ങ് നടക്കുന്നത്. ബ്ലാക്ക് ഡോഗ് (ചൈന), എക്സുമ (ദക്ഷിണ കൊറിയ), ടെക്കി കോമെത്ത് (ജപ്പാൻ), ട്വിലൈറ്റ് ഓഫ് ദി വാരിയേഴ്‌സ്: വാൾഡ് ഇൻ (ഹോങ്കോംഗ്) എന്നീ പിന്തള്ളിയാണ് ചിത്രം അവാർഡ് നേടിയത്.
കാനിൽ ചരിത്രം കുറിച്ച 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' പായൽ കപാഡിയയുടെ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' ഇന്ത്യയിലെ തിയേറ്ററുകളിലും പ്രദർശിപ്പിച്ചിരുന്നു. ഈ വർഷം ആദ്യം നടന്ന 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ചരിത്രം രചിച്ച ഈ ചിത്രം, അവിടെ ഗ്രാൻഡ് പ്രിക്സ് നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമായി മാറി. റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ ആണ് ഈ ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്തത്.
കഴിഞ്ഞ 30 വർഷത്തിനുള്ളിൽ, കാൻ ഫിലിം ഫെസ്റ്റിവലിന്റെ പ്രധാന മത്സരത്തിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമാണിത്. ഈ മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ വനിത ചലച്ചിത്ര സംവിധായിക കൂടിയാണ് പായൽ കപാഡിയ. ആൻഡ്രിയ ആർനോൾഡ്, ഫ്രാൻസിസ് ഫോർഡ് കൊപ്പോള, ജിയാ ഷാങ്-കെ, പൌലോ സോറന്റിനോ, സീൻ ബേക്കർ, അലി അബ്ബാസി തുടങ്ങിയ പ്രമുഖ ചലച്ചിത്ര പ്രവർത്തകർക്കൊപ്പം പാം ഡി ഓർ അവാർഡിനായി മത്സരിച്ച 22 ചിത്രങ്ങളിൽ ഒന്നാണ് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'.
'സന്തോഷ്' എന്ന ചിത്രത്തിലെ അഭിനയത്തിന് ഷഹാന ഗോസ്വാമി മികച്ച നടിയായും ഇതേ ചിത്രത്തിന് സന്ധ്യ സൂരി മികച്ച പുതുമുഖ സംവിധായികക്കുള്ള അവാർഡും നേടി. കനി കുസ്രുതി, സിൽവിയ ചാങ്, കവായ് യുമി, കിം ഗോ-ഇയുൻ എന്നിവരെ പിന്തള്ളിയാണ് ഷഹാന അവാർഡ് നേടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.