തരംഗമായി ആസിഫ് അലിയുടെ 'ടിക്കി ടാക്ക മേക്കോവർ': ബിഗ് ബജറ്റിൽ രോഹിത് വി.എസ് ചിത്രം
text_fieldsആസിഫ് അലിയുടെ ഏറ്റവും പുതിയ മേക്ക് ഓവർ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ആസിഫ് അലി തന്റെ സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ട ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നുണ്ട്. രോഹിത്ത് വി.എസ് 'കള'ക്ക് ശേഷം സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ 'ടിക്കി ടാക്ക'യിലാണ് ആസിഫ് അലി പുതിയ ഗെറ്റപ്പിൽ എത്തുന്നത്.
ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലിയും രോഹിത്ത് വി.എസും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ടിക്കി ടാക്ക'യ്ക്കുണ്ട്. ഹരിശ്രീ അശോകൻ, ലുക്മാൻ അവറാൻ, വാമിക ഖബ്ബി, നസ്ലൻ, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരും ചിത്രത്തിലുണ്ട്.
അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് നിർമിക്കുന്നത്. കേരളത്തിന് അകത്തും പുറത്തുമായി 80 ദിവസത്തെ ഷെഡ്യൂളിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രം ഇപ്പോൾ കൊച്ചിയിൽ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. പി.ആർ.ഒ: റോജിൻ കെ. റോയ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.