നർമത്തിൽ ചാലിച്ച കുടുംബചിത്രം; 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'ക്ക് മികച്ച പ്രേക്ഷക പ്രതികരണം
text_fieldsസുരാജ് വെഞ്ഞാറമൂട്, ആൻ അഗസ്റ്റിൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഹരികുമാർ സംവിധാനം ചെയ്ത ചിത്രമാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ. ഒക്ടോബർ 28 ന് പ്രദർശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിൻറെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് എം മുകുന്ദനാണ്.
സജീവൻ എന്ന ഓട്ടോക്കാരനെയാണ് സുരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇയാളുടെ ഭാര്യ രാധികയായിട്ടാണ് ആൻ അഗസ്റ്റിൻ എത്തുന്നത്. സജീവനായി സുരാജ് വെഞ്ഞാറമൂടും രാധികയായി ആനും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ചിത്രം കണ്ട എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത് ഏറ്റവും മികച്ച ഫാമിലി ഓറിയൻറഡ് മൂവി എന്നാണ്.
എം മുകുന്ദൻ എന്ന സാഹിത്യകാരൻ ആദ്യമായി തിരക്കഥയും സംഭാഷണവും രചിക്കുന്ന ചിത്രം കൂടിയാണ് ഓട്ടോറിക്ഷക്കാരൻറെ ഭാര്യ. ഒരുപാട് അവാർഡ് ജേതാക്കൾ ഒരുമിച്ച് അണിനിരന്ന ചിത്രം കൂടിയാണിത്.
പ്രഭാവർമ്മയുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകർന്നിരിക്കുന്നു. കലാസംവിധാനം ത്യാഗു തവനൂർ, വസ്ത്രാലങ്കാരം നിസാർ റഹ്മത്ത്, മേക്കപ്പ് റഹീം കൊടുങ്ങല്ലൂർ. വർണ്ണാഭമായ ഗാനങ്ങളോടൊപ്പം ഒരുപാടു നർമ്മ മുഹൂർത്തങ്ങളും ചിത്രത്തിൽ കോർത്തിണക്കിയിട്ടുണ്ട്. ഒരുപോലെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ചിത്രത്തിന് സാധിച്ചിട്ടുള്ളത് കൊണ്ടു തന്നെ മികച്ച പ്രതികരണമാണ് കുടുംബ പ്രേക്ഷകരിൽ നിന്ന് ചിത്രത്തിന് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.