അവതാർ2 കേരളത്തിൽ പ്രദർശിപ്പിക്കില്ല!
text_fieldsജെയിംസ് കാമറൂണിന്റെ അവതാർ2 സംസ്ഥാനത്ത് പ്രദർശിപ്പിക്കില്ലെന്ന് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്ക്. വിതരണക്കാർ കൂടുതൽ പണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. മൂന്നാഴ്ച തിയറ്ററുകളിൽ പ്രദർശിപ്പിക്കണമെന്നാണ് വിതരണക്കാരുടെ ആവശ്യമെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും ഫിയോക്ക് വ്യക്തമാക്കി.
50-55 എന്നതാണ് അ ന്യഭാഷാ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് മാനദണ്ഡം . അത് ലംഘിക്കുന്ന സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്ക് പറയുന്നു. അവതാർ ആദ്യഭാഗം 50-55 ധാരണ പ്രകാരം ആണ് തിയറ്ററുകളിൽ പ്രദർശിപ്പിച്ചത്. അഡ്വാൻസ് കൊടുത്തിരുന്നില്ലെന്നും ഫിയോക് പറയുന്നു. വിഷയത്തിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകുമായി ചർച്ചയ്ക്ക് തയാറാണെന്നും ഫിയോക് വ്യക്തമാക്കി.
ഡിസംബർ 16 നാണ് ചിത്രം ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നത്. മലയാളത്തിന് പുറമേ ഹിന്ദി , തെലുങ്ക്, തമിഴ്, കന്നട തുടങ്ങി ഭാഷകളിലും ചിത്രം മൊഴിമാറ്റി റിലീസ് ചെയ്യുന്നുണ്ട്.
നീണ്ട പതിമൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് 'അവതാര്‍; ദ വേ ഓഫ് വാട്ടര്‍' പ്രദര്‍ശനത്തിനെത്തുന്നത്. 2000 കോടി മുതല്‍മുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അവതാര്‍ 2ന്റെ കഥ പൂര്‍ണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് സംവിധായകൻ ജയിംസ് കാമറൂണ്‍ വ്യക്തമാക്കിയിരുന്നു .
2009 ലാണ് അവതാര്‍ ആദ്യഭാഗം പ്രദര്‍ശനത്തിനെത്തിയത്. ലോക സിനിമയുടെ ചരിത്രത്തില്‍ സാമ്പത്തികമായി ഏറ്റവും കൂടുതൽ വരുമാനം (2.923 ബില്യണ്‍ ഡോളര്‍) നേടിയ ചിത്രമെന്ന അവതാറിന്റെ റെക്കോഡ് ഇതുവരെ തകര്‍ക്കപ്പെട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.