നിഗൂഢതകൾ നിറച്ച് 'അയാക്ക്' ട്രൈലർ
text_fieldsബർസഖ് ഫിലിംസിന്റെ ബാനറിൽ ഹസീബ് അബ്ദുൽ ലത്തീഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ഹൃസ്വ ചിത്രമാണ് അയാക്ക്. 20 വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ആചാരത്തിന്‍റെ നിഗൂഢതകളെ സ്ക്രീനിലേക്ക് സന്നിവേശിപ്പിക്കുകയാണ് അയാക്കിലൂടെ സംവിധായകൻ. ട്രൈലറിന്‍റെ തുടക്കം മുതൽ ഒടുക്കം വരെ അയാക്ക് ഒരു രഹസ്യം സൂക്ഷിക്കുന്നുണ്ട്.
തന്റെ പൂർവികരിൽ നിന്നും പകർന്നു കിട്ടിയ വിശുദ്ധ ആചാര ക്രിയകൾക്കായി മനു എന്ന ചെറുപ്പക്കാരൻ ചിതാരി വനത്തിലെത്തുന്നതും അവിടെയുണ്ടാകുന്ന അസാധാരണ സംഭവങ്ങളുമാണ് ഇതിവൃത്തം. മറഞ്ഞുനിന്ന രഹസ്യങ്ങളിലേക്കും ചരിത്രങ്ങളിലേക്കും അത് വെളിച്ചം വീശുന്നു.
ആഷിഖ് സഫിയ അബൂബക്കറാണ് മനു എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൂജ മോഹൻ രാജ്, വസീം മുഹമ്മദ്, ടി എം അശ്വിൻ, മിഫ്സൽ സലാഹുദ്ധീൻ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം സായിസ് അബ്ദുൾ സത്താർ. അണിയറ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ചിത്രം ഉടൻ പ്രദർശനത്തിനെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.