Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightബ്രഹ്മാസ്ത്രയുടെ...

ബ്രഹ്മാസ്ത്രയുടെ രണ്ടാം ഭാഗം വൈകില്ല; തീയതി പങ്കുവെച്ച് സംവിധായകൻ അയാൻ മുഖർജി

text_fields
bookmark_border
Ayan Mukerji  Opens Up About Brahmastra 2 aiming for December 2025 release
cancel

ന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. സെപ്റ്റംബർ 9 ന് തിയറ്റർ റിലീസായി എത്തിയ ചിത്രം മികച്ച കളക്ഷൻ നേടി ജൈത്രയാത്ര തുടരുകയാണ്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായി എത്തിയ ബ്രഹ്മാസ്ത്ര ഇതിനോടകം 200 കോടി ക്ലബിൽ ഇടംപിടിച്ചിട്ടുണ്ട്.

മൂന്ന് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ രണ്ടാംഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഒന്നാം ഭാഗം വിജയകരമായി പ്രദർശനം തുടരുമ്പോൾ രണ്ടാംഭാഗമായ ബ്രഹ്മാസ്ത്ര പാർട്ട് 2- ദേവിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ അയാൻ മുഖർജി. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഒപ്പം രണ്ടാംഭാഗത്തെ കുറിച്ചും പറയുന്നുണ്ട്.

2025 ഡിസംബറിൽ ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് സംവിധായകൻ പറയുന്നത്. ആദ്യ ഭാഗത്തിൽ ശിവയുടെ പിതാവായ ദേവിനെ കുറിച്ച് വിവരിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ആ കഥാപാത്രത്തെ കുറിച്ചുളള കുറച്ച് കാര്യങ്ങൾക്ക് മാത്രമേ ഉത്തരം നൽകാൻ കഴിയൂ. രണ്ടാം ഭാഗത്തിൽ ഫ്ലാഷ്ബാക്കുകളുടെ ഒരു പരമ്പര തന്നെ ഉണ്ടാകും- അയാൻ മുഖർജി അഭിമുഖത്തിൽ പറഞ്ഞു.

ഹൃത്വിക് റോഷൻ, രൺവീർ സിങ്, രൺബീർ കപൂർ എന്നിവരെയാണ് ദേവായി പരിഗണിക്കുന്നത്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. നടി ദീപിക പദുകോണും രണ്ടാംഭാഗത്തിൽ പ്രധാനവേഷത്തിൽ എത്തുമെന്നും നേരത്തെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ranbir kapoorBrahmastra
News Summary - Ayan Mukerji Opens Up About Brahmastra 2 aiming for December 2025
Next Story