ഖത്തർ മലയാളികൾ സ്മാർട്ട് ഫോണിൽ ചിത്രീകരിച്ച 'ബി.അബു' ശ്രദ്ധേയമാകുന്നു
text_fieldsപ്രവാസി കൂട്ടായ്മയിൽ സ്മാർട്ട് ഫോണിൽ ചിത്രീകരിച്ച സിനിമ 'ബി.അബു' ശ്രദ്ധേയമാകുന്നു. പ്രവാസ ജീവിതത്തിലെ തിരക്കിനിടയിലും കലയെ നെഞ്ചോടു ചേർക്കുന്ന ഖത്തറിലെ ഒരുകൂട്ടം മലയാളി കലാകാരന്മാരാണ് രണ്ട് മണിക്കൂറിലേറെ ദൈർഘ്യമുള്ള ബി.അബു ടിടിയിൽ പ്രദർശനത്തിച്ചത്.
സ്നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും പാതയൊരുക്കി, പൂജയും നമസ്ക്കാരവുമായി കഴിയുന്ന രണ്ട് കുടുംബങ്ങളുടെ കഥ പറയുന്ന ചിത്രം പ്രവാസലോകത്തെ നേർക്കാഴ്ച്ചകളും കാട്ടിത്തരുന്നു. പൂർണ്ണമായും ഖത്തറിലാണ് ചിത്രീകരിച്ചത്. 4K റിസൊല്യൂഷനിൽ ചിത്രീകരിച്ച സിനിമയിൽ അൻവർ ബാബുവും ആഷിക് മാഹിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബാനർ - വൺ ടു വൺ മീഡിയ, കഥ, തിരക്കഥ, സംഭാഷണം , ഛായാഗ്രഹണം, സംവിധാനം - സുബൈർ മാടായി, നിർമ്മാണം - മൻസൂർ അലി, എഡിറ്റിംഗ് - ഷമീൽ ഏ.ജെ, അസ്സോസിയേറ്റ് ഡയറക്ടർ - അൻവർ ബാബു, പശ്ചാത്തല സംഗീതം, സൗണ്ട് മിക്സിംഗ് - മനോജ് മേലോടൻ, ബിനു റിഥം സ്വസ്തി, സോംഗ് പ്രോഗ്രാമിംഗ് ആന്‍റ് മിക്സിംഗ് - ജോഷി പുന്നയൂർക്കുളം, ആലാപനം - മുഹമ്മദ് തോയിബ്, അസിം സുബൈർ, ഗിരീഷ, ജ്യോതിഷ എസ് പിള്ള , പ്രൊഡക്ഷൻ കൺട്രോളർ - ഫയസ് റഹ്മാൻ , കല - മഹേഷ്കുമാർ , ചമയം - ദിനേശ്, ഗ്രീഷ്മ, സംവിധാന സഹായികൾ - ആരിഫ സുബൈർ, രശ്മി ശരത്, ദീപ്തി രൂപേഷ്, പ്രൊഡക്ഷൻ മാനേജർ - ശരത് സി നായർ , സാങ്കേതിക സഹായം - റഷീദ് പുതുക്കുടി, ഹാഷിം വടകര, സ്റ്റിൽസ് ആന്‍റ് പോസ്റ്റേഴ്സ് - ഫർഹാസ് മുഹമ്മദ്, മാർക്കറ്റിംഗ് - അസിം കോട്ടൂർ, പി ആർ ഓ - അജയ് തുണ്ടത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.