ആരാധകരെ ശാന്തരാകുവിൻ, അമരേന്ദ്ര ബാഹുബലി വീണ്ടും വരുന്നു
text_fieldsറീ റിലീസ് ട്രെന്‍റിലേക്ക് അടുത്ത ചിത്രം. എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി വീണ്ടും റിലീസിന് ഒരുങ്ങുകയാണ്. ബാഹുബലി ദി ബിഗിനിംഗ് പത്താം വാർഷികം ആഘോഷിക്കുന്ന 2025 ജൂലൈ 10 നാണ് ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തുന്നത്. ഇന്ത്യൻ സിനിമയിൽ പുത്തന്‍ തരംഗം ഉണ്ടാക്കിയ ചലച്ചിത്രമാണ് ബാഹുബലി. പ്രഭാസ് നായകനായ ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. റീ റിലീസിന് ആരാധകരും ആവേശത്തിലാണ്.
ബാഹുബലി: ദി ബിഗിനിംഗ് 2015 ലാണ് ബിഗ് സ്ക്രീനില്‍ എത്തിയത്. അതിവേഗമാണ് ചിത്രം ഇന്ത്യയില്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ ഇല്ലാതെ റെക്കോർഡുകൾ തകര്‍ത്തത്. തിയേറ്റർ റിലീസിന് ശേഷം ലോകമെമ്പാടും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രമായി മാറി അന്ന് ബാഹുബലി മാറി.
പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തിരക്കഥയും സ്പെഷ്യൽ ഇഫക്റ്റുകളും വി.എഫ്.എക്സുകളും ബാഹുബലിക്ക് ആരാധകരെ കൂട്ടി. ഇന്ത്യന്‍ സിനിമയുടെ അതുവരെയുള്ള ബിഗ് ബജറ്റ് ചിത്രങ്ങള്‍ സംബന്ധിച്ച മാനദണ്ഡങ്ങള്‍ തന്നെ മാറ്റിമറിച്ചു ബാഹുബലി. എം. എം കീരവാണി ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളും ബി.ജി.എമ്മും ഇന്നും ഹിറ്റാണ്. രണ്ടാം ഭാഗമായി 2017 ല്‍ ഇറങ്ങിയ ബാഹുബലി 2: ദി കൺക്ലൂഷനും ബോക്സോഫീസ് റെക്കോഡുകള്‍ തകര്‍ത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.