ഭോപാലിൽ ഷൂട്ടിങ് സെറ്റിന് നേരെ ബജ്രംഗ്ദൾ ആക്രമണം; പ്രകാശ് ഝായുടെ ദേഹത്ത് മഷി ഒഴിച്ചു, വാഹനങ്ങൾ തകർത്തു
text_fieldsേഭാപാൽ: മധ്യപ്രദേശിൽ സിനിമ പ്രവർത്തകർക്ക് നേരെ ബജ്രംഗ്ദൾ ആക്രമണം. പ്രമുഖ നിർമാതാവും സംവിധായകനുമായ പ്രകാശ് ഝായുടെ ദേഹത്ത് മഷിയൊഴിച്ചായിരുന്നു ബജ്രംഗ്ദൾ പ്രവർത്തകരുടെ ആക്രമണം. അദ്ദേഹത്തിെൻറ വെബ്സീരിസായ 'ആശ്രം' ഹിന്ദുയിസത്തെ അപമാനിക്കുന്നതാണെന്നാണ് ബജ്രംഗ്ദളിെൻറ ആരോപണം. സീരീസിെൻറ പേര് മാറ്റാതെ ചിത്രീകരണം അനുവദിക്കില്ലെന്നും അവർ പറഞ്ഞു.
സീരീസിെൻറ മൂന്നാം സീസൺ ചിത്രീകരണത്തിനിടെയായിരുന്നു ആക്രമണം. ബോബി ഡിയോളാണ് സീരീസിൽ മുഖ്യവേഷത്തിലെത്തുന്നത്. ഭോപാലിലെ പഴയ ജയിൽ പരിസരത്തായിരുന്നു ചിത്രീകരണം. സംഭവത്തിെൻറ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.
ബജ്രംഗ്ദൾ പ്രവർത്തകർ സെറ്റ് തകർക്കുന്നതും അണിയറ പ്രവർത്തകരെ ആക്രമിക്കുന്നതും വിഡിയോയിൽ കാണാം. 'പ്രകാശ് ഝാ മൂർദാബാദ്, ബോബി ഡിയോൾ മൂർദാബാദ്, ജയ് ശ്രീറാം' തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു ആക്രമണം.
ആക്രമണത്തിനിടെ പ്രകാശ് ഝായുടെ ശരീരത്തിൽ മഷി ഒഴിച്ചു. കൂടാതെ മൂന്നു ബസുകുടെ ചില്ലുകൾ തകർക്കുകയും ചെയ്തു. തുടർന്ന് പൊലീസെത്തുകയും സ്ഥിതിഗതികൾ ശാന്തമാക്കുകയുമായിരുന്നു.
പ്രകാശ് ഝായോ സഹപ്രവർത്തകരോ പരാതി നൽകാത്തതിനാൽ സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് െപാലീസ് പറഞ്ഞു. എന്നാൽ സെറ്റ് തകർത്ത സംഭവത്തിൽ ലഭ്യമായ വിഡിയോയുടെ അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായും അതിെൻറ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും ഭോപാൽ ഡി.ഐ.ജി ഇർഷാദ് വാലി പറഞ്ഞു. സംഭവത്തിൽ നാലുപേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു.
'അവർ ആശ്രം 1, ആശ്രം 2, ആശ്രം 3 ചിത്രീകരണം ഇവിടെ നടത്തുന്നു. ആശ്രമിൽ ഒരു ഗുരു സ്ത്രീയെ ഉപദ്രവിക്കുന്നതാണ് പ്രകാശ് ഝാ ചിത്രീകരിച്ചിരുന്നുത്. ഇത്തരം ഒരു ചിത്രം പള്ളിയിലോ മദ്രസയിലോ അവർ ചിത്രീകരിക്കുമോ? അവരുടെ വിചാരം എന്താണ്?' -ബജ്രംഗ്ദൾ നേതാവ് സുശീൽ സുർഹേലെ പറഞ്ഞു.
'വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി മധ്യപ്രദേശ് സർക്കാർ അവർക്ക് ഷൂട്ടിങ്ങിനായി അനുമതി നൽകി. എന്നാല ഹിന്ദു മതത്തെ അപകീർത്തിപ്പെടുത്താൻ അവർക്ക് അനുമതി നൽകിയിട്ടില്ല. വെബ്സീരിെൻറ പേര് മാറ്റുമെന്ന് ഝാ ഉറപ്പുനൽകി. അതിെൻറ അടിസ്ഥാനത്തിൽ മറ്റു കാര്യങ്ങൾ തീരുമാനിക്കും' -ബജ്രംഗ്ദൾ നേതാവ് സുഷീൽ സുഡേലേ പറഞ്ഞു.
ദേശസ്നേഹ സിനിമകൾ ചെയ്യുന്ന സഹോദരൻ സണ്ണി ഡിയോളിൽനിന്ന് ബോബി ഡിയോൾ പാഠം പഠിക്കണമെന്നും സുഷീൽ പറഞ്ഞു. 'പ്രകാശ് ഝായെ ഈ സിനിമ ചെയ്യാൻ അനുവദിക്കില്ലെന്ന് ബജ്രംഗ്ദൾ വെല്ലുവിളിക്കുന്നു. ഇപ്പോൾ പ്രകാശ് ഝായുടെ മുഖത്ത് മഷി മാത്രമേ ഒഴിേച്ചാളൂ. ഞങ്ങൾ തിരയുന്നത് ബോബി ഡിയോളിനെയാണ്. ദേശസ്നേഹ സിനിമകൾ ചെയ്യുന്ന സഹോദരൻ സണ്ണി ഡിയോളിൽനിന്ന് ബോബി ഡിയോൾ പാഠം പഠിക്കണം- സുഷീൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.