ബാംഗ്ലൂർ ഡെയ്സിന്റെ ഹിന്ദി പതിപ്പ് 'യാരിയാൻ 2! ആര്.ജെ സാറയായി അനശ്വര -ട്രെയിലർ
text_fieldsമലയാളി പ്രേക്ഷകർ ഏറെ ആഘോഷമാക്കിയ ചിത്രമായിരുന്നു ബാംഗ്ലൂർ ഡെയ്സ്. ചിത്രത്തിന്റെ ഹിന്ദി പതിപ്പായ യാരിയാൻ 2ന്റെ ട്രെയിലർ പുറത്ത്. മലയാള ചിത്രത്തിൽ നിന്ന് ചില മാറ്റങ്ങളോടെയാണ് യാരിയാൻ 2 ഒരുക്കിയിരിക്കുന്നത്.
മലയാളി താരങ്ങളായ അനശ്വര രാജനും പ്രിയ വാര്യരും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. നിര്‍മാതാവും സംവിധായികയും നടിയുമായ ദിവ്യ ഖോസ്ല , മീസാന്‍ ജാഫ്രി, പേള്‍ വി. പുരി, യാഷ് ദാസ് ഗുപ്ത, വാരിന ഹുസൈന് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.അനശ്വര രാജന്റെ ആദ്യത്തെ ബോളിവുഡ് ചിത്രമാണിത്.
പാര്‍വതി അവതരിപ്പിച്ച ആര്.ജെ സാറ എന്ന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിക്കുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ദേവി എന്ന കഥാപാത്രമായാണ് പ്രിയ വാര്യർ എത്തുന്നത്. ദിവ്യ ഖോസ്ലയാണ് മലയാളത്തില്‍ നസ്രിയ ചെയ്ത വേഷത്തിലെത്തുന്നത്. രാധിക റാവു, വിനയ് സപ്രു എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടി സീരീസ് നിര്‍മിക്കുന്ന ചിത്രം ഒക്ടോബര്‍ 23 ന് തിയറ്ററുകളില്‍ എത്തും.
എന്നാൽ ട്രെയിലറിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. മലയാളം ബാംഗ്ലൂർ ഡെയ്സിനോട് നീതി പുലർത്താൻ യാരിയാൻ 2 ന് കഴിഞ്ഞിട്ടില്ലെന്നാണ് ട്രെയിലറിന് ലഭിക്കുന്ന അധികം കമന്റുകളും.
2016 ൽ പുറത്തിറങ്ങിയ ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിൽ റീമേക്ക് ചെയ്തിരുന്നു.'ബാംഗ്ലൂര്‍ നാട്കള്‍' എന്നായിരുന്നു തമിഴ് ചിത്രത്തിന്റെ പേര്. റാണാ ദഗ്ഗുബാട്ടി, ആര്യ, ബോബി സിംഹ, ശ്രീദിവ്യ എന്നിവരായിരുന്നു മുഖ്യവേഷങ്ങളില്‍. ബൊമ്മരിലു ഭാസ്കറായിരുന്നു സംവിധാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.