കുമ്പളങ്ങിക്കും ജോജിക്കും ശേഷം 'പാൽതു ജാൻവറു'മായി ഹിറ്റ് കോമ്പോ വീണ്ടും! ബേസിൽ ജോസഫ് ചിത്രം ഓണത്തിന്
text_fieldsകുമ്പളങ്ങി നെറ്റ്സ്, ജോജി എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് പാൽതു ജാന്‍വർ. ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്ററും റിലീസിങ് ഡേറ്റും പുറത്തുവിട്ടു.
നവാഗതനായ സംഗീത് പി. രാജൻ സംവിധാനം ചെയ്യുന്ന ചിത്രം ഓണത്തിനാണ് തിയറ്ററുകളിൽ എത്തുന്നത്. ഫഹദ് ഫാസിലാണ് ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക് ലൈവിലൂടെ ദിലീഷ് പോത്തനും, ശ്യാം പുഷ്ക്കരനും ഫഹദ് ഫാസിലും സംവിധായകൻ സംഗീതും ചേർന്നാണ് ചിത്രം പ്രഖ്യാപിച്ചത്.
''ഈ പഞ്ചായത്തിലെ എല്ലാ മൃഗങ്ങളും എന്റെ മനസിലുണ്ട്, അവരുടെ മനസിൽ ഞാനും'' എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വട്ടത്.
ബേസിൽ ജോസഫിനെ കൂടാതെ ഇന്ദ്രൻസ്, ജോണി ആൻറണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അമൽ നീരദ് അടക്കമുള്ള സംവിധായകരുടെ അസോസിയേറ്റ് ആയിരുന്നു സംവിധായകൻ സംഗീത് പി രാജൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.