പാൽതു ജാൻവറിലെ 'അമ്പിളി രാവ്' എന്ന ഗാനം പുറത്ത്; വീഡിയോ കാണാം
text_fieldsകുമ്പളങ്ങി നെറ്റ്സ് ജോജി എന്നീ ചിത്രങ്ങൾക്ക് ശേഷം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് പാൽതൂ ജാൻവർ. ചിത്രത്തിലെ അമ്പിളി രാവ് എന്ന ഗാനം പുറത്ത്. നാടൻ പശ്ചാത്തലത്തിൽ ഒരുക്കിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് സുഹൈൽ കോയ ആണ്. സംഗീതം ഒരുക്കിയത് ജസ്റ്റിൻ വർഗീസ്. പാടിയിരിക്കുന്നത് അരുൺ അശോക്.
നവാഗതനായ സംഗീത് പി രാജൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബേസിൽ ജോസഫ് ആണ് നായകനാവുന്നത്. ചിത്രം ഓണത്തിന് തിയേറ്ററുകളിൽ എത്തും.
ബേസിൽ ജോസഫിന് പുറമെ ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് ചിത്രത്തിന്റെ രചന. ഡി.ഒ.പി രൺദീവെ ആർട് ഗോകുൽ ദാസ്, എഡിറ്റിംഗ് കിരൺ ദാസ്, കോസ്റ്റ്യൂം മസ്ഹർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, സൗണ്ട് നിതിൻ ലൂക്കോസ്, പ്രൊഡക്ഷൻ കൺട്രോളർ ബിനു മനമ്പൂർ, വിഷ്വൽ എഫക്ട് എഗ് വെെറ്റ് വി.എഫ്.എക്സ്, ടെെറ്റിൽ എൽവിൻ ചാർളി, സ്റ്റിൽസ് ഷിജിൻ പി രാജ്, എക്സിക്യൂടീവ് പ്രൊഡ്യൂസർ ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ് രോഹിത് ചന്ദ്രശേഖർ, പി.ആർ.ഒ ആതിര ദിൽജിത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.