ബേസിൽ ജോസഫ് നായകനാകുന്ന 'കഠിന കഠോരമി അണ്ഡകടാഹം'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
text_fieldsബേസിൽ ജോസഫിനെ നായകനാക്കി നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹാഷിൻ സംവിധാനം ചെയ്യുന്ന ചിത്രം കഠിന കഠോരമി അണ്ഡകടാഹം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. പൃഥ്വിരാജിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.
നൈസാം സലാം നിർമ്മിക്കുന്ന ചിത്രത്തിൽ പുഴു,ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിർവഹിച്ച ഹർഷതാണ് കഥയും തിരക്കഥയും ഒരുക്കുന്നത്.അർജുൻ സേതു, എസ്.മുണ്ടോൾ എന്നിവർ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് സോബിൻ സോമൻ ആണ്. ഗോവിന്ദ് വസന്ത സംഗീത സംവിധാനം.
ജനുവരിയിലാകും ചിത്രം തിയറ്ററുകളിൽ എത്തുക. കേരളത്തിൽ രജപുത്രാ ഫിലിംസും ഓവർസീസ് പാർസ് ഫിലിംസും ചേർന്നാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. പി ആർ ഓ പ്രതീഷ് ശേഖർ. ബേസിലിന്റെ ഒരു ഫീൽഗുഡ് ചിത്രമാകും ഇതെന്നാണ് പോസ്റ്റർ നൽകുന്ന നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.