'നന്മയും തിന്മയും തമ്മിലുള്ള കളിയുടെ അവസാനം മോക്ഷമാണ്'; ആക്ഷൻ രംഗങ്ങളുമായി ബസൂക്ക ട്രെയിലർ
text_fieldsമമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ ട്രെയിലർ ഇറങ്ങി. ട്രെയിലറിലും മാസ് ലുക്കിലാണ് മമ്മൂട്ടി. പതിഞ്ഞ താളത്തിലുള്ള ട്രെയിലറിൽ മമ്മൂട്ടിയുടെ ആക്ഷൻ രംഗങ്ങളും മാസ് ഡയലോഗുകളും സിനിമയുടെ മൂഡ് മാറ്റുന്നുണ്ട്. തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോനും ട്രെയിലറിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. കൊച്ചി എ.സി.പി ബെഞ്ചമിന്‍ ജോഷ്വയായി സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ വേഷമിടുമ്പോള്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് ഇത്തവണയും പുറത്തുവിട്ടിട്ടില്ല.
ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ബസൂക്ക. ചിത്രത്തിലെ മമ്മൂട്ടിയുടെ കിടിലന്‍ ലുക്കും ഇതിന്റെ ഗംഭീര പോസ്റ്ററുകളും സാമൂഹിക മാധ്യമങ്ങളില്‍ നേരത്തെ തന്നെ വൈറലായിരുന്നു. ടീസറിനും സമൂഹ മാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ആഗോളതലത്തില്‍ ഏപ്രില്‍ 10 നാണ് ബസൂക്ക റിലീസ് ചെയ്യുന്നത്. കേരളത്തില്‍ മാത്രം 300നടുത്ത് തിയേറ്ററുകളില്‍ ബസൂക്ക പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അന്തരിച്ച നിഷാദ് യൂസഫായിരുന്നു ബസൂക്കയുടെ ആദ്യ എഡിറ്റര്‍. നിഷാദിന്റെ മരണശേഷം പ്രവീണ്‍ പ്രഭാകറാണ് എഡിറ്റിങ് പൂര്‍ത്തിയാക്കിയത്. സയേദ് അബ്ബാസാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.