മാസ്സ് ലുക്കിൽ മമ്മൂട്ടി; ബസൂക്ക റിലീസ് ഡേറ്റ് പുറത്തുവിട്ടു
text_fieldsമമ്മൂട്ടി ആരാധകർ എറെയായി കാത്തിരിക്കുന്ന ചിത്രം ബസൂക്കയുടെ റിലീസ് തീയതി പുറത്തുവിട്ടു. ഏപ്രിൽ 10നാണ് ചിത്രം തിയറ്ററുകളിലെത്തുക.
റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് പുറത്തുവിട്ട പുതിയ പോസ്റ്ററിൽ മാസ്സ് ലുക്കിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബസൂക്കയുടെ നേരത്തെ പുറത്തിറക്കിയ പോസ്റ്ററുകളെല്ലാം വൈറലായിരുന്നു. മാത്രമല്ല, മാസങ്ങൾക്ക് മുമ്പ് പുറത്തുവിട്ട ടീസറും ട്രെൻഡിങ്ങായിരുന്നു.
#Bazooka in Cinemas Worldwide from April 10 , 2025 #BazookaFromApril10 pic.twitter.com/RNeJLUha6Z
— Mammootty (@mammukka) February 7, 2025
നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്ന ബിഗ് ജറ്റ് ചിത്രം ഒരു ഗെയിം ത്രില്ലറാണ്. കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ്. സരിഗമ ഇന്ത്യ ലിമിറ്റഡും തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി. അബ്രഹാമും ഡോള്‍വിന്‍ കുര്യാക്കോസും ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവും പ്രധാന വേഷങ്ങളിലെത്തുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.