വീട്ടുപേരിന് പിന്നിലെ ചരിത്രം തേടി നടൻ ജോയ് മാത്യു എത്തിയത് സ്രായിക്കടവിൽ
text_fieldsചങ്ങരംകുളം: തെൻറ വീട്ടുപേരിന് മുന്നിലെ സ്രായില്‍ കണ്ടെത്താനായി നടത്തിയ അന്വേഷണമാണ് നന്നംമുക്ക് സ്രായിക്കടവില്‍ നടൻ ജോയ് മാത്യുവിനെ എത്തിച്ചത്. മുത്തച്ഛന് വര്‍ഗീസ് ജനിച്ചുവളര്‍ന്ന സ്രായിക്കടവിനെ പറ്റി മുത്തശ്ശി കുഞ്ഞിറ്റിയില്‍ നിന്നാണ് അദ്ദേഹം അറിഞ്ഞത്. സ്രായില്‍ പുലിക്കോട്ടില്‍ കുടുംബാംഗമായ വര്‍ഗീസ് ചെറുപ്രായത്തില്‍ കച്ചവടത്തിനായി നാടുവിട്ടതാണ്. ചാലിശ്ശേരിയില്‍നിന്ന് കല്യാണം കഴിച്ച അദ്ദേഹം ഭാര്യ കുഞ്ഞിറ്റിക്കൊപ്പം പല നാടുകളിലും കച്ചവടത്തിനെത്തി. ഇതോടെ നാട്ടിലെ ബന്ധം മുറിഞ്ഞു. കോഴിക്കോട് താമസമാക്കിയ ജോയ് മാത്യു വീട്ടുപേരിന് മുന്നിലെ സ്രായില്‍ അന്വേഷിച്ചതോടെയാണ് കാട്ടകാമ്പാല്‍ ബന്ധത്തെ പറ്റി അറിയുന്നത്. മുത്തശ്ശി കുഞ്ഞിറ്റിയില്നിന്ന് കേട്ടറിഞ്ഞ സ്രായിക്കടവിനെ പറ്റി നടന് വി.കെ. ശ്രീരാമനില്‍നിന്ന് കൂടുതലറിഞ്ഞു.
കുന്നംകുളത്തെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ജോയ് മാത്യു കാട്ടകാമ്പാല്‍ സ്വദേശി പി.സി. ബിനോയിയുമൊത്ത് സ്രായിക്കടവ് ആദ്യമായി കാണാനെത്തി. ബ്ലോക്ക് പഞ്ചായത്തംഗം ടി.എസ്. മണികണ്ഠനില്‍നിന്ന് നാടിെൻറ ചരിത്രം ചോദിച്ചറിഞ്ഞ ജോയ് മാത്യു സ്രായിക്കടവിെൻറ ഇസ്രായേല്‍ ബന്ധവും വിശദീകരിച്ചു. ഇസ്രായേലില്‍ നിന്നെത്തിയ യഹൂദ വ്യാപാരി കാട്ടകാമ്പാല്‍ സ്രായിക്കടവില്‍ വഞ്ചിയില്‍ സാധനങ്ങളുമായി എത്തി അവിടെ കുടുങ്ങിപ്പോയ വ്യാപാരി പിന്നീട് ആ നാട്ടില്‍ ദീര്‍ഘനാള്‍ താമസിക്കുകയും ചെയ്തു. പിന്നീട് നാട്ടിലേക്ക് മടങ്ങിയെങ്കിലും ഇസ്രായേലി പൗരന് താമസിച്ച കടവ് ലോപിച്ച് സ്രായിക്കടവ് ആയെന്ന് കേട്ടറിഞ്ഞതായും ജോയ് മാത്യു പറഞ്ഞു.
സ്രായിക്കടവ് പാലത്തിലൂടെ നടന്ന് പ്രകൃതിഭംഗി ആസ്വദിച്ച ജോയ് മാത്യു സമീപത്തെ ചായക്കടയില്‍നിന്ന് ചായ കുടിച്ച് നാട്ടുകാരോട് വിവരങ്ങള്‍ അന്വേഷിച്ചു. ഇത്രയും മനോഹരമായ സ്രായിക്കടവില്നിന്ന് എന്തിന് തെൻറ പൂര്‍വികര്‍ നാടുവിട്ടെന്ന ആശ്ചര്യവും അദ്ദേഹം പങ്കുവെച്ചു. കുട്ടനാടിെൻറ പ്രകൃതി ഭംഗിയോട് സാമ്യമുള്ള സ്രായിക്കടവ് ടൂറിസം കേന്ദ്രമാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചാണ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.