Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമുസ്​ലിം, തമിഴ്​,...

മുസ്​ലിം, തമിഴ്​, ബംഗാളി സമൂഹങ്ങളെ മോശമായി ചിത്രീകരിക്കുന്നു; ഫാമിലി മാൻ -2 വിലക്കണമെന്ന്​ ഭാരതിരാജ

text_fields
bookmark_border
മുസ്​ലിം, തമിഴ്​, ബംഗാളി സമൂഹങ്ങളെ മോശമായി ചിത്രീകരിക്കുന്നു; ഫാമിലി മാൻ -2 വിലക്കണമെന്ന്​ ഭാരതിരാജ
cancel

ചെന്നൈ: മനോജ്​ ബാജ്​പേയും സാമന്തയും പ്രധാന വേഷങ്ങളിലെത്തുന്ന ആമസോൺ വെബ്​സീരിസ്​ ഫാമിലി മാൻ -2 വിലക്കണമെന്ന ആവശ്യവുമായി തമിഴ്​ സംവിധായകൻ ഭാരതിരാജ. ഞങ്ങളുടെ നിരന്തരമായ അഭ്യർഥനകൾ വന്നിട്ടും ഇന്ത്യൻ സർക്കാർ ഫാമിലി മാൻ-2 വിലക്കാത്തതിൽ താൻ അസ്വസ്ഥനാണെന്നും ഭാരതിരാജ ട്വിറ്ററിൽ കുറിച്ചു.

ശ്രീലങ്കയിൽ തമിഴ്​ വംശജരുടെ പോരാട്ടം അറിയാത്തവരിൽ വെബ്​ സീരിസിലെ ചില സീനുകൾ തെറ്റിദ്ധാരണയുണ്ടാക്കും. തമിഴ്​ വംശജരുടെ നല്ല ലക്ഷ്യത്തോടെയുള്ള പോരാട്ടത്തെ മോശമായി ചിത്രീകരിച്ചതിൽ പ്രതിഷേധിക്കുന്നു. വെബ്​സീരിസി​െൻറ സ്​ട്രീമിങ്​ നിർത്തിവെക്കാൻ വാർത്താപ്രക്ഷേപണ മന്ത്രി പ്രകാശ്​ ജാവ്​ദേക്കർ ഉടൻ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തമിഴ്​ജനത ആമസോണിനെ ബഹിഷ്​കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫാമിലിമാൻ വെബ്​ സീരിസി​െൻറ അണിയറപ്രവർത്തകർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്​ നാം തമിഴർ കച്ചി നേതാവ്​ സീമനും പറഞ്ഞിരുന്നു. സീരിസ്​ ഉടൻ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:The Family Man 2
News Summary - Bharathiraja demands ban on Samantha Akkineni, Manoj Bajpayee's The Family Man 2
Next Story